
'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്കിന് വിമര്‍ശനം
മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഐശ്വര്യയുടെ ലുക്കിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടന്നൊരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഐശ്വര്യ ലക്ഷ്മി. വൈറ്റ് ഗൗണ്‍ ആയിരുന്നു താരം ധരിച്ചിരുന്നത്. ഭംഗി കൂട്ടാന്‍ മിനിമലായ ആഭരണങ്ങളും. ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ മറ്റ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യയുടെ ഡ്രസിന്റെ നെക്ക് ആണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
'സിനിമയില്‍ അവസരം കുറഞ്ഞു, അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്. നാണമാവുന്നില്ലേ? ലജ്ജാകരം, ഇവരെ കണ്ടാണ് പെണ്പിള്ളേരൊക്കെ ഇങ്ങനെയുള്ള ഡ്രസ് കോപ്പിയടിക്കുന്നത്, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ, കഷ്ടം. അറിവും വിവരവും ഉള്ള കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് എന്തിനാ? മോഡേണ്‍ ഡ്രസ് മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ. ഇത് അല്‍പ്പം കടന്നുപോയി' എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.
മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ സ്ലീവ്ലെസ് വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു വിമര്‍ശനം. അതേസമയം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയിലില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Aishwarya Lekshmi gets trolled for her dressing. Photos and videos from a recent event goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇനി നീ ചെയ്യുന്നതിനും ഞാന്‍ മറുപടി പറയണോ എന്ന് അമ്മ ചോദിച്ചു'; ആ വാര്‍ത്തകള്‍ അവരെ വല്ലാതെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

'അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന് ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി


