
'കാമുകന് വഞ്ചിച്ചു, ആ പെണ്‍കുട്ടി എന്റെ സുഹൃത്തായി; അറിയുന്നത് ബ്രേക്കപ്പിന് ശേഷം'; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി
എനിക്ക് അവളെ ഇഷ്ടമായതിനാല്‍ എക്സ്പ്രസ് ചെയ്യാനും പറ്റിയില്ല

കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. എന്നാല്‍ താനത് തിരിച്ചറിയുന്നത് പ്രണയ ബന്ധം തകര്‍ന്ന ശേഷമാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.
വഞ്ചിക്കപ്പെട്ടിട്ടുണ്ടോ? എന്ന രഞ്ജിനിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ഉണ്ടെന്നാണ് താരം പറഞ്ഞത്. പെട്ടെന്ന് ആര്‍ക്കും പറ്റിക്കാന്‍ പറ്റുന്ന ആളല്ല താനെന്നും അതിനാലാണ് തനിക്ക് ഏറെ വേദനയുണ്ടാക്കിയതെന്നും ഐശ്വര്യ പറയുന്നു.
''ഉണ്ട്. ഒരു പുരുഷനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് ചതിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍. അതിനാലാണ് ഇത്രത്തോളം വേദനിപ്പിക്കുന്നത്. കാരണം ആ വ്യക്തിയെ ഞാന്‍ വിശ്വസിച്ചിരുന്നു. ഇത്രയും ബുദ്ധിയുപയോഗിച്ച്, ചിന്തിച്ച് കണ്ടുപിടിച്ചിട്ട്, പെട്ടല്ലോ എന്നൊരിത്. പിന്നെ ഞാനത് പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. പ്രണയ ബന്ധത്തിലായിരിക്കുമ്പോഴല്ല ഞാന്‍ അതേക്കുറിച്ച് അറിയുന്നത്. പിന്നീടാണ് ഞാനത് കേള്‍ക്കുന്നത്. ബ്രേക്കപ്പ് കഴിഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.'' എന്നാണ് ഐശ്വര്യ പറയുന്നത്.
''രസകരമായ വസ്തുത എന്തെന്നാല്‍ ആ പെണ്‍കുട്ടിയുമായി ഞാന്‍ സൗഹൃദത്തിലായി എന്നതാണ്. എനിക്ക് അവളെ ഇഷ്ടമായതിനാല്‍ എക്സ്പ്രസ് ചെയ്യാനും പറ്റിയില്ല. അത് അവളുടെ തെറ്റുമല്ല. സത്യത്തില്‍, എന്നെ അധികം ബാധിച്ചതുമില്ല. ഇപ്പോഴല്ലേ അറിയുന്നത്, അതിന്റെ ഇടയിലല്ലല്ലോ. അതിനാല്‍ ഓക്കെ, കൂള്‍ എന്നായിരുന്നു. രണ്ട് ദിവസം മനസിലുണ്ടായിരുന്നു. പിന്നെ ഞാനത് വിട്ടു. അത്രയേയുള്ളൂ'' എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
ആശയാണ് ഐശ്വര്യയുടെ പുതിയ സിനിമ. ഉര്‍വശി, ജോജു ജോര്‍ജ്. വിജയരാഘവന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ഉര്‍വശിയുടെ മകളായിട്ടാണ് ഐശ്വര്യയെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 11 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Aishwarya Lekshmi recalls getting cheated. Her boyfriend had an affair with whom she became friends.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന് ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു, ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്; എനിക്കത് ഭയങ്കര ബുദ്ധിമുട്ടായി'



