
വെളുത്ത താടി നീട്ടി അജിത്ത്, ശാലിനിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പുറത്ത്; വൈറല്‍
ഒരു പതിറ്റാണ്ടിനു ശേഷമാണ് കുടുംബവും ഒന്നിച്ചുള്ള അജിത്തിന്റെ ചിത്രം പുറത്തുവരുന്നത്
തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്ത് കുമാറിന്റെ വലിമൈ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്. താടി നീട്ടി കിടിലന്‍ ലുക്കിലാണ് താരത്തെ കാണുന്നത്. മകന്‍ ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയതാണ് ചിത്രം.
വൈറലിയാ ചിത്രങ്ങള്‍
ബുധനാഴ്ച വൈകിട്ടാണ് മകന്റെ പിറന്നാള്‍ ഡിന്നറിനായി കുടുംബസമേതം അജിത്ത് എത്തിയത്. ശാലിനിക്കും അദൈ്വതിനും മകള്‍ അനൗഷ്‌കയ്ക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം നടനും സഹോദരനുമായ റിച്ചാര്‍ഡ് റിഷിയാണ് പങ്കുവച്ചത്. ആദു ബോയ്ക്ക് പിറന്നാള്‍ ആശംസകള്‍... അച്ഛനെപ്പോലെ മകനും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍.
Happy birthday Aadhu boy , like father like son. #AjithKumar #HBDAadvikAjith pic.twitter.com/CNWdpk6tuP
â rishirich (@richardrishi) March 2, 2022
കുടുംബചിത്രം പുറത്തുവരുന്നത് പത്ത് വര്‍ഷത്തിന് ശേഷം
താടിയും മുടിയും നരച്ച ലുക്കിലാണ് താരത്തെ കാണുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. അജിത്തിനേയും കുടുംബത്തേയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. കൂടാതെ അജിത്തും ശാലിനിയും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും റിച്ചാര്‍ഡ് പങ്കുവച്ചു. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ കാണാനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഒരു പതിറ്റാണ്ടിനു ശേഷമാണ് കുടുംബവും ഒന്നിച്ചുള്ള അജിത്തിന്റെ ചിത്രം പുറത്തുവരുന്നത്.
Amarkalam pic.twitter.com/PxZptcXfuz
â rishirich (@richardrishi) March 2, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






