
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകർ. സെൽഫിയെടുക്കാനായാണ് ആരാധകർ താരത്തിന്റെ ചുറ്റും കൂടിത്. ചുറ്റും നിൽക്കുന്ന പൊലീസുകാരുടെ നിർദേശങ്ങൾ പാലിക്കാതെയുള്ള ആരാധകരുടെ 'പ്രകടനം' കണ്ട് ക്ഷമ നശിച്ച് അജിത്ത് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു.

തൊട്ടടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോണാണ് താരം തട്ടിപ്പറിച്ച് വാങ്ങിയത്. തുടർന്ന് ഇത് ബോഡിഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം ആരാധകന് ഫോൺ തിരിച്ചു നൽകുന്നതും വിഡിയോയിലുണ്ട്.
Sorry sorry !!
â Tro Lee (@trolee_) April 6, 2021
This man is all class. #Valimai#TamilNaduElections2021 pic.twitter.com/dIR5LRxl57
കൂടാതെ ചിത്രമെടുക്കാൻ തിരക്കുകൂട്ടുന്നവരോട് മാറി നിൽക്കാനും താരം പറയുന്നുണ്ട്. ഭാര്യ ശാലിനിക്കൊപ്പം എത്തിയാണ് താരം വോട്ടു ചെയ്തത്. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ഓടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്. താരത്തിന്റെ വരവ് അറിഞ്ഞ് ആരാധകർ കൂടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


