
'പ്രണയിച്ച പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ പോയി പാടി; അയല്‍വാസികള്‍ ഓടിച്ചിട്ട് തല്ലി'; അനുഭവം പങ്കിട്ട് അക്ഷയ് കുമാര്‍
അയല്‍വാസികളെല്ലാം ഓടിക്കൂടി. അവര്‍ ഞങ്ങളെ ഓടിച്ചിട്ട് പൊതിരെ തല്ലി

കോളേജ് കാലത്തെ പ്രണയത്തെക്കുറിച്ച് നടന് അക്ഷന്‍ കുമാര്‍. വീല്‍ ഓഫ് ഫോര്‍ച്യൂണിന്റെ പുതിയ എപ്പിസോഡിലാണ് അക്ഷയ് കുമാര്‍ മനസ് തുറന്നത്. കാമുകിയുടെ ഹൃദയം ജയിക്കാനായി പുരുഷന്മാര് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. മത്സരാര്‍ത്ഥികളിലൊരാള്‍ ചില പുരുഷന്മാര് ഒട്ടും ശ്രമിക്കാറില്ലെന്ന് പറഞ്ഞതോടെയാണ് അക്ഷയ് കുമാര്‍ സ്വന്തം അനുഭവം പങ്കിട്ടത്.
''ഞാന്‍ ഓര്‍ക്കുന്നു. എന്റെ കോളേജ് കാലത്താണ്, 40 വര്‍ഷം മുമ്പാണ്. എനിക്ക് ഇഷ്ടമുള്ളൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി ഞാനൊരു പാട്ട് വരെ പഠിച്ചു. എന്റെ കൂട്ടുകാരില്‍ ഒരുത്തന് ഗിത്താര്‍ വായിക്കാന്‍ അറിയുമായിരുന്നു. ഞാന്‍ അവനേയും കൂട്ടി അവളുടെ വീടിന്റെ മുന്നില്‍ പോയി നിന്ന് ആ പാട്ട് പാടി. അവന് ഗിത്താറും വായിച്ചു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാമോ?'' താരം പറയുന്നു.
''എന്റെ പാട്ട് കേട്ട് അയല്‍വാസികളെല്ലാം ഓടിക്കൂടി. അവര്‍ ഞങ്ങളെ ഓടിച്ചിട്ട് പൊതിരെ തല്ലി. നല്ല വഴക്കും കേട്ടു.'' അക്ഷയ് കുമാറിന്റെ കഥ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലപ്പോഴൊക്കെ പരിശ്രമം കൂടിപ്പോയാലും പ്രശ്നമാണെന്നായിരുന്നു അക്ഷയ് കുമാറിന്റെ കൗണ്ടര്‍. ഇതോടെ എല്ലാവരുടേയും ചിരി ഇരട്ടിയായി.
അതേസമയം ഭൂത് ബംഗ്ല ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. പ്രിയദര്‍ശനാണ് സിനിമയുടെ സംവിധാനം. പിന്നാലെ ഒപ്പത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ഇതും പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് മോഹന്‍ലാല്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹായ്വാന് എന്നാണ് ചിത്രത്തിന്റെ പേര്. പിന്നാലെ വെല്‍ക്കം ടു ജംഗിള്‍ എന്ന ചിത്രവും അണിയറയിലുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Akshay Kumar recalls he got beaten up by his crush's neighbours.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി, ഗ്യാനേഷ് കുമാറിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജി, ഇറാന് വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

