കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Chief Election Commissioner Gyanesh Kumar
Chief Election Commissioner Gyanesh Kumarfile
Edited by :Jayakumar
Last Updated :25 സെപ്റ്റംബർ 2026, 6:54 am IST

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബോംബെ ഹൈക്കോടതിയുടെ കോല്‍ഹാപ്പൂര്‍ ബെഞ്ചിലാണ് ഹര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ അസിം സരോദെയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ പ്രവര്‍ത്തന രീതി മറികടന്ന്, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചിട്ടും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോകുന്നു എന്ന ആക്ഷേപത്തിനിടെയാണ് ഹര്‍ജി.

വോട്ടര്‍ പട്ടിക, വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടിക ഡാറ്റാബേസ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ട രീതി നിയമപരമായ വ്യവസ്ഥകളുടേയും ഭരണഘടനാപരമായ പ്രവര്‍ത്തനരീതിയെയും സംബന്ധിച്ച ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ചില തീരുമാനങ്ങള്‍ എടുത്തതില്‍ സന്ധുവും ജോഷിയും വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഫോം 6'-ല്‍ വരുത്തിയ അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമായ മാറ്റങ്ങളും, വോട്ടര്‍ പട്ടികാ ഡാറ്റാബേസിലേക്കുള്ള പ്രവേശനാധികാരം ഘട്ടംഘട്ടമായി കേന്ദ്രീകൃതമാക്കിയ നടപടിയും ഇതില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്ന ഐടി സംവിധാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ മാറ്റങ്ങളും തങ്ങളുടെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരും കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗ്യാനേഷ് കുമാറിന്റെ വിവാദമായ ചോദ്യം ചെയ്യപ്പെട്ട 14 നടപടികള്‍ റദ്ദാക്കണമെന്നും, നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ പുനഃസ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ SIR നടപടിക്കെതിരെ മറ്റൊരു ഹര്‍ജി

മഹാരാഷ്ട്രയിലെ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' (SIR) നടപടിയുടെ ഭരണഘടനാപരമായ സാധുതയും നടപ്പാക്കല്‍ രീതിയും ചോദ്യം ചെയ്തുകൊണ്ട്, ബോംബെ ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജിയിലും സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈയിലെ രണ്ട് വ്യവസായികള്‍ അഭിഭാഷകന്‍ ഹിതേന്ദ്ര ഗാന്ധി വഴിയാണ് ഹര്‍ജി നല്‍കിയത്. മഹാരാഷ്ട്രയില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവും അതിന് ആധാരമായ കാരണങ്ങളും വെളിപ്പെടുത്തണമെന്നും, നടപടിക്രമങ്ങളും നിയമപരമായ അടിസ്ഥാനവും സംബന്ധിച്ച് സുതാര്യത ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടില്ല. അര്‍ഹരായ വോട്ടര്‍മാരെ തെറ്റായി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ നടപടികളും, ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരികെ ഉള്‍പ്പെടുത്തുന്നതും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിവരശേഖരണ വേളയില്‍ രേഖകള്‍ ശേഖരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിവരശേഖരണ ഫോമുകള്‍ സ്വീകരിക്കുമ്പോള്‍ പൗരന്മാരോട് 'അനുബന്ധ രേഖകള്‍' ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

News Now

Summary

Plea filed in Bombay High Court seeking to quash Gyanesh Kumar's decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related News

'ഗ്യാനേഷ് കുമാറിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയുടെ നിയമപരിരക്ഷ ലഭിക്കില്ല; മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട്': രമേശ് ചെന്നിത്തല

'ഗ്യാനേഷ് കുമാറിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയുടെ നിയമപരിരക്ഷ ലഭിക്കില്ല; മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട്': രമേശ് ചെന്നിത്തല

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

വോട്ടർപട്ടിക പുതുക്കലിൽ ഗുരുതര നിയമലംഘനം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി, ഗ്യാനേഷ് കുമാറിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജി, ഇറാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി, ഗ്യാനേഷ് കുമാറിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജി, ഇറാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍