
'നിങ്ങളുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചു, ഇനി ആവർത്തിക്കില്ല'; ഷാരുഖിനൊപ്പമുള്ള പരസ്യത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് അക്ഷയ് കുമാർ
ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പമാണ് അക്ഷയ് പാൻ മസാല പരസ്യത്തിൽ അഭിനയിച്ചത്
പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചത് വൻ വിമർശനങ്ങൾക്ക് കാരണമായതിന് പിന്നാലെ ക്ഷമാപണവുമായി അക്ഷയ് കുമാർ. ആരാധകരുടെ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും ഇനി പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്നുമാണ് താരം പറഞ്ഞത്. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പമാണ് അക്ഷയ് പാൻ മസാല പരസ്യത്തിൽ അഭിനയിച്ചത്.
ആരാധകരോടും അഭ്യുദേയകാക്ഷികളോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ നിങ്ങളുടെ പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഭാവിയിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കും. എല്ലാവരുടെയും സ്‍നേഹം പ്രതീക്ഷിക്കുന്നു.- അക്ഷയ് കുമാർ കുറിച്ചു.
ബോളിവുഡിലെ സൂപ്പർതാരങ്ങൾ അഭിനയിച്ച വമ്പൻ പരസ്യമായിരുന്നു ഇത്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് അക്ഷയ് കുമാര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വായും ചെവിയുമില്ലാതെ മാസം തികയാതെ ജനിച്ചവരാണ് മോദി വിമർശകർ'; ഭാഗ്യരാജ് വിവാദത്തിൽhttps://www.samakalikamalayalam.com/chalachithram-film/2022/apr/21/bhagyaraj-calls-modis-critics-prematurely-born-without-eyes-ears-apologized-147309.html
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

