'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
തൃശൂരിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴ്വാക്കായി
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് ചോദിച്ച് കേന്ദ്ര സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കേരളത്തിന്റെ നേട്ടങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും അംഗീകരിക്കാൻ കേന്ദ്ര ഭരണാധികാരികൾ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ ആവശ്യങ്ങൾ പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം തുടരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
WHAT TO READ NEXT
കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO
കേരളത്തെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്തിന് അർഹമായ എയിംസ് അനുവദിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. എയിംസ് എന്നത് കേരളത്തിന്റെ ന്യായമായ അവകാശമാണ്. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്ന് എയിംസ് ആയിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിച്ച് എംപിയാക്കിയാൽ തൃശൂരിലേക്ക് എയിംസ് എത്തിക്കുമെന്നായിരുന്നു അന്ന് ബിജെപി നൽകിയ പ്രധാന ഉറപ്പ്.
എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പറഞ്ഞ വാക്കിന് പുല്ലുവില പോലും കൽപ്പിക്കാത്ത നിലപാടാണ് സുരേഷ് ഗോപിയും കേന്ദ്ര സർക്കാരും സ്വീകരിക്കുന്നതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി വഞ്ചനാപരമായ നിലപാടാണ് ബിജെപി നേതൃത്വം കാട്ടുന്നതെന്നും സംസ്ഥാനത്തോടുള്ള ഈ വിവേചനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
CPI State Secretary Binoy Viswam launched a sharp attack against the Union Government and Union Minister Suresh Gop, demanding to know if Kerala is not part of India, while accusing them of dishonouring their poll promise regarding the establishment of an AIIMS in the state.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി
