മൂന്നു മിനിറ്റു ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികച്ച ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:02 am IST

News Now

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഫാന്റസി എപിക് സിനിമയുടെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്നു മിനിറ്റു ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികച്ച ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ഇതോടൊപ്പം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഏറുകയാണ്. 

അമിതാഭ് ബച്ചന്റെ ശബ്ദത്തിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആയുധങ്ങളുടെ രാജാവായ ബ്രഹ്മാസ്ത്രയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ശിവ എന്ന കഥാപാത്രമായാണ് രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നത്. ഇഷയായി ആലിയ ഭട്ടും. അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൗനി റോയിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 

എന്തായാലും മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത വിഎഫ്എക്‌സാണ് ചിത്രത്തിലുള്ളത് എന്നാണ് ആരാധകരുടെ വാക്കുകള്‍. മാര്‍വല്‍ സിനിമകളുമായാണ് ചിത്രത്തെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. സെപ്റ്റംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates