News Now
തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിലേക്ക്. സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിലൂടെയാണ് താരസുന്ദരി അരങ്ങേറ്റം കുറിക്കുന്നത്. അല്ലു അർജുൻ തന്നെയാണ് മകളുടെ വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. അല്ലു കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തുന്ന നാലാം തലമുറയിലെ അംഗമായ അർഹ.
നാലാം തലമുറയിൽപ്പെട്ട അല്ലു അർഹയുടെ ശാകുന്തളം സിനിമയിലൂടെയുള്ള അരങ്ങേറ്റം അല്ലു കുടുംബത്തിന് അഭിമാനമാണ്. എന്റെ മകൾക്ക് അരങ്ങേറ്റം കുറിക്കാൻ മനോഹരമായ ഈ സിനിമ സമ്മാനിച്ചതിന് ഗുണശേഷരനും നീലിമയ്ക്കും നന്ദി പറയുന്നു- അല്ലു അർജുൻ കുറിച്ചു.
A proud moment for the Allu family to announce that the fourth generation, #AlluArha will be making her debut with #Shakuntalam movie. I want to thank @Gunasekhar1 garu & @neelima_guna garu for giving my daughter this beautiful movie as her debut . pic.twitter.com/iPfXQaqJCk
â Allu Arjun (@alluarjun) July 15, 2021
കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അർഹ അവതരിപ്പിക്കുക. സാമന്ത ശാകുന്തളയായാണ് ചിത്രത്തിൽ എത്തുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനാകുന്നത്. അദിതി ബാലൻ, മോഹൻ ബാബു, മൽഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങൾ. രുദ്രമ്മാദേവിയുടെ സംവിധാകനായ ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



