കോടികൾ വാ​ഗ്ദാനം ചെയ്തു, ആരാധകർക്കുവേണ്ടി പരസ്യം വേണ്ടെന്നുവച്ച് അല്ലു അർജുൻ

പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന പ്രമുഖ കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:00 am IST
Edited by :migrator

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ വൻ വിജയമായതോടെ താരത്തിന്റെ ആരാധകരിലും വൻ വർധനവുണ്ടായി. കോടികൾ പ്രതിഫലം വാ​ഗ്ദാനം ചെയ്ത ഒരു ടെലിവിഷൻ പരസ്യ ചിത്രത്തിനോട് താരം നോ പറഞ്ഞിരിക്കുകയാണ് താരം. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന പ്രമുഖ കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്. 

അടുത്തിടെയാണ് പുകയില കമ്പനി പരസ്യത്തിനായി താരത്തെ സമീപിച്ചത്. എന്നാൽ രണ്ടാമതൊന്നു ചിന്തിക്കാതെ താരം നോ പറയുകയായിരുന്നു. പരസ്യം തെറ്റായ പ്രചോദനമാകുമെന്നും  തന്റെ ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു അർജുൻ പരസ്യം വേണ്ടെന്നുവച്ചതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.  വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു. അതിനാൽ തന്നെ തന്റെ ആരാധകർ പരസ്യം കണ്ട് പുകയില ഉപയോ​ഗം ആരംഭിക്കാൻ താരം ആ​ഗ്രഹിക്കുന്നില്ല. 

അടുത്തിടെയാണ് താരം 40ാം പിറന്നാൾ ആഘോഷമാക്കിയത്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാം ഭാ​ഗത്തിലാണ് താരം അടുത്തതായി അഭിനയിക്കുക. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now