
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സമൂഹമാധ്യമത്തില്‍ അറിയിച്ചു.
അതേസമയം റിയാദിനു വടക്കുഭാഗത്ത് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന വിജയകരമായി തകര്‍ത്തതായി സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. ഹൂതി ഭീകരര്‍ അയച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ തകര്‍ക്കാന്‍ സൈന്യത്തിനു സാധിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും സൈന്യം തടഞ്ഞു തകര്‍ത്തതായി റിപോര്‍ട്ടുണ്ട്.
ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സനയ്ക്ക് മുകളിലുള്ള ആകാശത്ത് മിസൈല്‍ വിക്ഷേപണ സംവിധാനത്തെ തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ വഴി നിരീക്ഷിച്ചുവരികയാണെന്നും അത് നശിപ്പിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Coalition intercepts Houthi ballistic missile north of Riyadh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






