
'പടക്കം വാങ്ങാതെ പണം ദാനം ചെയ്യാന്‍ അന്ന് ഞാന്‍ തീരുമാനിച്ചു, എന്നെയോര്‍ത്ത് മുത്തശ്ശി അഭിമാനിച്ചു': അമീഷ
തന്റെ പ്രിയപ്പെട്ടവര്‍ക്കായി അമീഷ വലിയൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയിരുന്നു

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടാണ് താന്‍ ദീപാവലി ആഘോഷിക്കാറുള്ളതെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ചെറുപ്പത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് താരം എത്തുന്നത്. പടക്കം വാങ്ങി പണം കളയാതെ തന്റെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.
തന്റെ പ്രിയപ്പെട്ടവര്‍ക്കായി അമീഷ വലിയൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയിരുന്നു. മുംബൈയിലെ വീട്ടിലായിരുന്നു പാര്‍ട്ടി. ബോളിവുഡിലെ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ദീപാവലി ആഘോഷത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം തന്റെ പഴയ ഓര്മ പങ്കുവച്ചത്.
'ചെറുപ്പത്തില്‍ ഞാനൊരു തീരുമാനമെടുത്തിരുന്നു. ദീപാവലിക്ക് പടക്കം വാങ്ങി പണം കളയാതെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന്. എന്റെ തീരുമാനത്തില്‍ മുത്തശ്ശി ഏറെ അഭിമാനിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ പണം ദാനം ചെയ്യാറുണ്ട്.'- അമീഷ പറഞ്ഞു. സൂപ്പര്‍ഹിറ്റായി മാറിയ ഗദര്‍ 2 ലാണ് അമീഷ അവസാനമായി എത്തിയത്. 2001 ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫിസില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 643 lottery result

നവരാത്രി- ദീപാവലി തിരക്ക്; ബംഗളൂരുവില്‍ നിന്ന് അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു
