
വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്
എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നിന്നു തന്നെ പോകാന്‍ തീരുമാനിച്ചിരുന്നു.

രണ്‍വീര്‍ സിങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോക്കി ഓര് റാണി കി പ്രേം കഹാനി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് അഞ്ജലി ആനന്ദ് അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഞ്ജലി അഭിനയിച്ച് കയ്യടി നേടി. നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് അഞ്ജലി.
തന്റെ വണ്ണത്തിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് അഞ്ജലിയ്ക്ക്. സംവിധായക ഫറാ ഖാന് നല്കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് അഞ്ജലി തുറന്നു പറയുന്നുണ്ട്. ഒരിക്കല്‍ തന്നോട് വണ്ണം കുറച്ചാല്‍ മാത്രമേ അവസരം കിട്ടുകയുളളൂവെന്ന് കാസ്റ്റിങ് ഡയറക്ടര്‍ പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജലി പറയുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''2020 ല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഞാന്‍ അഭിനയം വേണ്ടെന്ന് വച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോകാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ ലോക്ഡൗണ്‍ വന്നു. കയ്യിലുള്ള പണവും തീര്‍ന്നു. ആറ് മാസത്തില്‍ എന്റെ സേവിങ്സ് ഒക്കെ തീര്‍ന്നിരുന്നു'' അഞ്ജലി പറയുന്നു.
''സുഹൃത്തുക്കള്‍ എന്നെ ഗോവയിലേക്ക് കൊണ്ടുപോയി. അതിനിടെ കാസ്റ്റിങ് ഡയറക്ടറുടെ മെസേജ് വന്നു. അവരെ ഞാന്‍ കാണുമ്പോഴൊക്കെ പറയാറുള്ളത് നീ വണ്ണം കുറച്ചാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാം എന്നായിരുന്നു. എന്റെ അമ്മയ്ക്കും സംശമായിരുന്നു. കരണ്‍ ജോഹറെ കാണാന്‍ വന്നിരിക്കുവാണ്, അദ്ദേഹം എന്തിനാണ് നിന്നെ കാണുന്നത്? എന്ന് ചോദിച്ചു'' അഞ്ജലി പറയുന്നു.
എന്നാല്‍ തന്റെ ചിത്രങ്ങളും ഓഡിഷനും കണ്ടപ്പോള്‍ കരണ്‍ ജോഹറിന് ഇഷ്ടപ്പെട്ടുവെന്നും അങ്ങനെയാണ് താന്‍ ചിത്രത്തിലേക്ക് എത്തുന്നതെന്നുമാണ് അഞ്ജലി പറയുന്നത്. നടന് ദിനേശ് ആനന്ദിന്റെ മകളാണ് അഞ്ജലി. താരപുത്രിയാണെങ്കിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു അഞ്ജലിയ്ക്ക്. ധമാല്‍ 4 ആണ് അഞ്ജലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയിലെത്തും മുമ്പ് ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ചിരുന്നു അഞ്ജലി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Anjali Anand about casting director asking to lose weight. She had decided to quit cinema and leave India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി

'ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ, അത് പറയുമ്പോൾ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു'; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ



