ഷോർട്സും സ്പെ​ഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

News Now

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. രസകരമായ അമേയയുടെ കാപ്ഷനുകൾക്കും ആരാധകർ ഏറെയാണ്. അതിനൊപ്പം തന്നെ സൈബർ അബ്യൂസിനെതിരെ ശക്തമായി പ്രതികരിക്കാനും താരം മടിക്കാറില്ല. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇൻസ്റ്റ​ഗ്രാമിലെ ഒരു ഞരമ്പന് താരം നൽകിയ മറുപടിയാണ്. 

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ ഒരു പോസ്റ്റിട്ടിരുന്നു. ഷോർട്സും സ്പെ​ഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. അഞ്ഞുറാൻ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ തന്റെ ഫോളോവേഴ്സിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദി പറയാനും മറന്നില്ല. അതിനു താഴെ അശ്ലീല കമന്റുമായി ഒരാൾ എത്തിയത്. 

Story image

കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്നായിരുന്നു കമന്റ്. അതിന് കൃത്യമായ മറുപടിയുമായി താരം എത്തി. നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കിൽ... സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാനായിട്ട്. എന്നാണ് അമേയ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരും എത്തി. വിമർശനം രൂക്ഷമായതോടെ അയാൾ കമന്റ് ഡിലീറ്റ് ചെയ്തു. താരത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates