
വിജയ്‌യെ അണ്‍ഫോളോ ചെയ്ത് മകന്‍ ജെയ്‌സണ്‍ സഞ്ജയ്? അമ്മയ്‌ക്കൊപ്പമെന്ന് പറയാതെ പറയുന്നതോ?
അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ് താരപുത്രന്‍

വിജയ്-സംഗീത വിവാഹ മോചന വാര്‍ത്ത തമിഴ് സിനിമാ ലോകത്തേയും രാഷ്ട്രീയത്തേയുമൊക്കെ ഇളക്കി മറിച്ചിരിക്കുകയാണ്. വിജയ്ക്ക് നടിയുമായി അടുപ്പമുണ്ടെന്നും താക്കീത് ചെയ്തിട്ടും ആ ബന്ധത്തില്‍ നിന്നും പിന്മാറിയില്ലെന്നും ആരോപിച്ചാണ് സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെ വിജയ്-സംഗീത ദമ്പതികളുടെ മകന്‍റെ പേരും വാര്‍ത്തകളില്‍ നിറയുകയാണ്.
ജെയ്‌സണ്‍ സഞ്ജയ് അച്ഛന്‍ വിജയ്‌യെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. അച്ഛനും അമ്മയും പിരിയാന്‍ ഒരുങ്ങുന്നതിനിടെ മകന്‍ അച്ഛനെ അണ്‍ഫോളോ ചെയ്തതിലൂടെ താന്‍ ഏത് ഭാഗത്താണെന്ന് താരപുത്രന്‍ സൂചന നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
അതേസമയം ജെയ്‌സണ്‍ സഞ്ജയ് വിജയ്‌യെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തയെ നടന്റെ ആരാധകര്‍ തള്ളിക്കളയുന്നുണ്ട്. ജെയ്‌സണ്‍ നേരത്തെ തന്നെ വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകന്‍ അച്ഛനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകള്‍ താരത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും വിജയ് ആരാധകര്‍ പറയുന്നു. പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്തകളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന ശീലക്കാരനാണ് ജെയ്‌സണ്‍ സഞ്ജയ്.
അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ് താരപുത്രന്‍. സംവിധായകനായിട്ടാണ് തുടക്കം. ലൈക പ്രൊഡക്ഷനാണ് സിനിമയുടെ നിര്‍മാണം. ഇതിനിടെയാണ് വിജയ്‌യും സംഗീതയും പിരിയാന്‍ ഒരുങ്ങുന്നത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിജയും സംഗീതയും പിരിയുന്നതോടെ അവസാനമാവുക. ഇരുവര്‍ക്കും രണ്ട് മക്കളാണ്. ജെയ്‌സണ്‍ സഞ്ജയും ദിവ്യ സാഷയുമാണ് ദമ്പതികളുടെ മക്കള്‍.
News Now
Summary
Amid Vijay-Sangeetha divorce, Jaison Sanjay unfollows his father.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പടം ഉന്നുടേത്, കമന്റ് ബോക്സ് എന്നുടേത്'; രണ്ട് സെക്കന്റില്‍ ട്രെയിലര്‍ തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്‍?

റോണോയുടെ ഏഴാം നമ്പര്‍ ജേഴ്സി ഇനി റാഫേല്‍ ലിയാവോയ്ക്ക്; പോര്‍ച്ചുഗല്‍ ടീമിന് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടി





