എന്ത് ക്യൂട്ടാണ്! നിറവയറിലെത്തിയ ദീപികയെ സഹായിച്ച് ബി​ഗ് ബിയും പ്രഭാസും; വിഡിയോ വൈറൽ

പിന്നിൽ നിന്ന് കെട്ടിപിടിച്ചപ്പോഴാണ് അമിതാഭ് ബച്ചൻ തനിക്ക് പിന്നിലുണ്ടായിരുന്നുവെന്ന് പ്രഭാസ് തിരിച്ചറിഞ്ഞത്.

Kalki 2898 AD
ദീപികയെ സഹായിച്ച് ബി​ഗ് ബിയും പ്രഭാസുംinstagram
Last Updated :20 June 2024, 12:31 pm IST
Edited by :Hima Prakash

കൽക്കി 2898 എഡിയുടെ പ്രീ റിലീസ് ചടങ്ങിൽ നിറവയറിലെത്തിയ ദീപിക പദുക്കോണിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ വേദിയിലേക്കെത്തുന്ന ദീപികയെ സഹായിക്കാൻ ഓടിയെത്തിയ അമിതാഭ് ബച്ചന്റെയും പ്രഭാസിന്റെയും സ്നേഹത്തേയും കരുതലിനേയും കുറിച്ചാണിപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. ​

ഗർഭിണിയായ ദീപിക സംസാരിക്കാനായി വേദിയിലേക്ക് കയറവേ കൈ പിടിച്ചു കയറ്റുകയായിരുന്നു അമിതാഭ് ബച്ചൻ. വേദിയിൽ നിന്ന് സംസാരിച്ചതിന് ശേഷം പടികൾ ഇറങ്ങാനും താരത്തിന് അൽപം പ്രയാസമായി. ഈ സമയത്ത് പ്രഭാസ് സ​ദസിൽ നിന്ന് എഴുന്നേറ്റ് ദീപികയുടെ കൈപിടിക്കാൻ ഓടിയെത്തുകയായിരുന്നു. എന്നാൽ ദീപികയെ സഹായിക്കാൻ അമിതാഭ് ബച്ചനും എഴുന്നേറ്റെങ്കിലും ആദ്യമെത്തിയത് പ്രഭാസായിരുന്നു.

അമിതാഭ് ബച്ചൻ പുറകിൽ നിൽക്കുന്നത് പ്രഭാസ് കണ്ടതുമില്ല. പിന്നിൽ നിന്ന് കെട്ടിപിടിച്ചപ്പോഴാണ് അമിതാഭ് ബച്ചൻ തനിക്ക് പിന്നിലുണ്ടായിരുന്നുവെന്ന് പ്രഭാസ് തിരിച്ചറിഞ്ഞത്. പ്രഭാസിനോട് തമാശയായി അമിതാഭ് ബച്ചൻ എന്തോ പറയുകയും ചെയ്തു. ഇത് കേട്ട് പ്രഭാസും ദീപികയും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാസിനേയും അമിതാഭ് ബച്ചനേയും പ്രശംസിച്ച് നിരവധി ആരാധകരാണ് രം​ഗത്തെത്തിയിരിക്കുന്നത്. 'ക്യൂട്ടസ്റ്റ് മൊമന്റ് ഓഫ് ദ് ഡേ' എന്ന അടിക്കുറിപ്പോടെ കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവിസും ഇവരുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ മാസം 27 നാണ് കൽക്കി തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ കമൽ ഹാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now