കാശ് തന്നാല്‍ മികച്ച നടനാക്കാം; സൗകര്യമില്ലെന്ന് ബച്ചന്‍; അവാര്‍ഡ് പോയത് അനില്‍ കപൂറിന്; വെളിപ്പെടുത്തി നിര്‍മാതാവ്

''അമിതാഭ് ബച്ചന് അവാര്‍ഡ് കാശു കൊടുത്ത് വാങ്ങേണ്ടതില്ല'' എന്നായിരുന്നു ബച്ചന്റെ മറുപടി.

Anil Kapoor, Amitabh Bachchan
Anil Kapoor, Amitabh Bachchanഫയല്‍
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ഡിസംബർ 2025, 12:27 pm IST

താരങ്ങള്‍ അവാര്‍ഡ് പണം കൊടുത്തു വാങ്ങുന്നുവെന്ന ആരോപണം പലപ്പോഴായി പലരും ഉന്നയിച്ചിട്ടുണ്ട്. പലരും സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു വരുന്നുണ്ട്. അതുകൊണ്ട് തന്നെ അവാര്‍ഡുകളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് പറയുകയും അവാര്‍ഡ് ഷോകളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്ന സൂപ്പര് താരങ്ങള്‍ വരെയുണ്ട്.

അത്തരത്തിലൊരു സംഭവം വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് മനോജ് ദേശായി. അമിതാഭ് ബച്ചന് ഒരിക്കല്‍ മികച്ച നടനുള്ള അവാര്‍ഡ് വാഗ്ദാനം ചെയ്യപ്പെട്ടതിനെക്കുറിച്ചാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

''ഒരിക്കല്‍ ഞാനും അമിതാഭ് ബച്ചനും ഇരുന്ന് സംസാരിക്കുകയായിരുന്നു. ആ സമയം തിരക്കഥാകൃത്ത് റൗഫ് അഹമ്മദ് വന്ന് അമിതാഭ് ബച്ചന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയാല്‍ ഈ പാര്‍ട്ടിയുടെ ചെലവ് മുഴുവന്‍ നിങ്ങള്‍ വഹിക്കുമോ എന്ന് എന്നോട് ചോദിച്ചു'' അദ്ദേഹം പറയുന്നു. ഇക്കാര്യം ഉടനെ അമിതാഭ് ബച്ചനെ അറിയിച്ചു. കേട്ടമാത്ര തന്നെ ബച്ചന്‍ വാഗ്ദാനം നിരസിച്ചു.

''അമിതാഭ് ബച്ചന് അവാര്‍ഡ് കാശു കൊടുത്ത് വാങ്ങേണ്ടതില്ല'' എന്നായിരുന്നു ബച്ചന്റെ മറുപടി. അതോടെ സംഘാടകര്‍ അനില്‍ കപൂറിനെ സമീപിച്ചുവെന്നും അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയെന്നുമാണ് മനോജ് ദേശായി പറയുന്നത്.

''ആ വര്‍ഷം മികച്ച നടനായാണ് അനില്‍ കപൂറാണ്. ഫിലിംഫെയര്‍ പാര്‍ട്ടിയുടെ ചെലവ് വഹിക്കാമെന്ന് അനില്‍ കപൂര്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനാലാണ് അവാര്‍ഡ് കിട്ടിയത്'' എന്നാണ് മനോജ് ദേശായി പറയുന്നത്. അതേസമയം ബച്ചനെപ്പോലെ തന്നെ എത്തിക്‌സുണ്ടായിരുന്ന താരമാണ് ധര്‍മേന്ദ്രയെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പോലും അദ്ദേഹം പണം നല്‍കി അവാര്‍ഡ് നേടാന്‍ ശ്രമിച്ചിട്ടില്ല. ധര്‍മേന്ദ്രയെ തേടി ഒരിക്കല്‍ പോലും മികച്ച നടനുള്ള പുരസ്‌കാരം എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

News Now

Summary

Produces reveals Amitabh Bachchan refused to buy Best Award. Later the award went to Anil Kapoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates