
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചത് സ്വാഗതം ചെയ്ത് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ഇത്തരം ഒരു ആരോപണം വന്നാല് ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് സംഘടനയുടെയും തന്റെയും അഭിപ്രായമെന്ന് ജയൻ ചേർത്തല പറഞ്ഞു.
WHAT TO READ NEXT

സിദ്ദിഖ് രാജിവെച്ചു: മോഹന്ലാലിന് കത്ത് അയച്ചു
സിദ്ദിഖിന്റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത്. രാജിക്കാര്യം അദ്ദേഹം അറിയിച്ചിരുന്നു. രാജിവെക്കുന്നതാണ് നല്ലതെന്ന് മോഹൻലാലും പറഞ്ഞെന്നും ജയൻ വ്യക്തമാക്കി. രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില് അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള് തീരുമാനിക്കാം. ഇത് ചർച്ച ചെയ്യാനായി ഓൺലൈനായി അമ്മയുടെ യോഗം വിളിക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു. സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല് ആരോപണത്തെക്കുറിച്ച് മുന്പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്റെ ശ്രദ്ധയില്പെട്ടിട്ടില്ലെന്നും ജയന് ചേര്ത്തല പറഞ്ഞു.
ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയത്. സിനിമ ചര്ച്ച ചെയ്യാന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില് വച്ചാണ് പീഡനം നടന്നത്. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് സ്വയം രാജിവെക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ

കാക്കിക്കുള്ളിലെ കലാകാരന്, സിനിമാക്കമ്പക്കാരന്..; ടോമിന് തച്ചങ്കരിയുടെ അപൂര്വ്വ വഴികള്

