'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ

ഞങ്ങൾ രണ്ടു പേരും ആർട്ടിസ്റ്റുകൾ ആകുമ്പോൾ, അത് സാധിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്

Manoj K Jayan, TejaLakshmi
Manoj K Jayan, TejaLakshmiവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :24 സെപ്റ്റംബർ 2026, 12:36 pm IST

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ മകൾ തേജലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന 'പ്രിയതമൻ' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. മകളുടെ സിനിമാ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഇപ്പോഴിതാ മകൾ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"ഏഴ് വയസുള്ളപ്പോൾ കൊച്ചിയിലേക്ക് കൊണ്ടുവന്നതല്ലേ. ബാലതാരമാക്കാനോ അല്ലെങ്കിൽ അങ്ങനെയുള്ള യാതൊരു കാര്യങ്ങളും എന്റെ മനസിൽ ഇല്ലായിരുന്നു. നന്നായിട്ട് പഠിപ്പിക്കുക. നല്ലൊരു ജോലി വാങ്ങിക്കുക. നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക. അതായിരുന്നു എന്റെ മനസിൽ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷേ അതൊന്നുമല്ല അ​ദ്ദേഹത്തിന്റെ ആ​ഗ്രഹം സിനിമയിൽ വരണമെന്നായിരുന്നു. പിന്നെ ഇത്രയും ആ​ഗ്രഹിച്ചു എന്ന് പറയുമ്പോൾ, ഞങ്ങൾ രണ്ടു പേരും ആർട്ടിസ്റ്റുകൾ ആകുമ്പോൾ, അത് സാധിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഒരുപാട് സന്തോഷം".- മനോജ് കെ ജയൻ പറഞ്ഞു. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിനിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ ചിത്രം പറയുന്നത്. പ്രിയ എന്ന കഥാപാത്രമായി തേജലക്ഷ്മി എത്തുമ്പോൾ വിശ്വാസ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്.

News Now

Summary

Manoj K Jayan opens up about her daughter TejaLakshmi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates