
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി ജല്ലിക്കട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന് ആദരവ് അർപ്പിച്ചിരിക്കുകയാണ് ക്ഷീരോത്പന്ന ബ്രാൻഡായ അമുൽ. 'ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡിൽ ഷെയർ ചെയ്തിരിക്കുന്നത്. അമുൽ ഗേളും ജല്ലിക്കട്ട് നായകനും വിഖ്യാതനായ പോത്തും ഓസ്കാർ ട്രോഫിയുമാണ് ഡൂഡിലുള്ളത്.
93-ാമത് അക്കാദമി അവർഡ്സിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എൻട്രിയാണ് ചിത്രം. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്.
കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
#Amul Topical: Jallikattu, Indiaâs official entry to the 2021 Oscars! pic.twitter.com/bK1jYeYyPi
â Amul.coop (@Amul_Coop) December 1, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


