ആണ് ചെയ്‌താൽ പ്രശംസ, പെണ്ണിന് വിമർശനം; മോശം കമന്റുകൾ വേദനിപ്പിച്ചെന്ന് എമി ജാക്സൻ

മോശം കമന്റുകൾ വേദനിപ്പിച്ചെന്ന് എമി ജാക്സൻ

എമി ജാക്സൻ പുതിയ ലുക്ക്, പഴയ ലുക്ക്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:25 am IST
Edited by :migrator

തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് നടി എമി ജാക്സൻ. സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം കുറച്ചുകാലമായി ബ്രിട്ടനിൽ മോഡലിങ് രം​ഗത്താണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശരീരഭാരം നന്നായി കുറച്ച എമിയുടെ പുത്തൻ ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ഓപ്പൻഹൈമർ താരം കിലിയൻ മർഫിയോടായിരുന്നു ചിലർ എമി ജാക്സന്റെ പുത്തിൻ ലുക്കിനെ താരതമ്യപ്പെടുത്തിയത്. എന്നാൽ  പുത്തിൻ ലുക്കിനെതിരെ വരുന്ന മോശം കമന്റുകൾ വേദനിപ്പിച്ചെന്ന് താരം തുറന്നു പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയാണ് താൻ ലുക്ക് മാറ്റിയത്. എന്നാൽ ആളുകൾ അതിനെ വിമർശിച്ചത് വേദനിപ്പിച്ചു. കഥാപാത്രങ്ങൾക്ക് വേണ്ടി ലുക്ക് മാറ്റിയ പല നടൻമാരെയും കണ്ടിട്ടുണ്ട്. അവരെ പ്രശംസിക്കുകയും ഒരു സ്ത്രീ ചെയ്യുമ്പോൾ അത് വിമർശിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ സൗന്ദര്യ സങ്കൽപ്പത്തിനെതിരായി ഒരു സത്രീ വന്നാൽ അത് ട്രോളാനുള്ളതാണെന്നാണ് പലരും കരുതുന്നതെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് കാമുകൻ എഡ് വെസ്റ്റ്‌വിക്കിനൊപ്പമുള്ള യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ എമി ജാക്‌സൺ പങ്കുവച്ചത്. പിന്നാലെയാണ് താരത്തിന്റെ ലുക്കിന് വിമർശനം നേരിട്ടത്.  മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എമി ജാക്സന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടി ബോളിവുഡില്‍ സജീവമാവുകയായിരുന്നു. 2019ൽ താരം അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now