
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതം എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത് മുതലെടുക്കുന്ന ചിലര്‍ താരങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പടച്ചുവിടുകയും ചെയ്യും. എന്നാല്‍ ഇത്തരം കഥകള്‍ മൂലം വെട്ടിലാവുക താരങ്ങളായിരിക്കും. തന്റെ കരിയറിലുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് നടി അനന്യ.
കരിയറില്‍ വലിയൊരു ഇടവേള വരാനുള്ള കാരമാണ് അനന്യ വെളിപ്പെടുത്തുന്നത്. ഈയ്യടുത്താണ് താരം അഭിനയത്തില്‍ വീണ്ടും സജീവമായത്. താന്‍ സിനിമകള്‍ ചെയ്യുന്നത് ഇടയ്ക്ക് കുറച്ചിരുന്നു. എന്നാല്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചത് കരിയറിനെ നെഗറ്റീവായി ബാധിച്ചുവെന്നാണ് അനന്യ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
''ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നത് കുറച്ചിരുന്നു. അന്നേരം പലതരം വാര്‍ത്തകള്‍ വന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി എന്നതായിരുന്നു അതില്‍ കൂടുതലും. അതെന്നെ നെഗറ്റീവായി ബാധിച്ചു. പിന്നെ ഞാന്‍ കേരളത്തില്‍ ഇല്ല, കല്യാണം കഴിച്ചതു കൊണ്ട് പടം ചെയ്യുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ പരന്നു.'' എന്നാണ് അനന്യ പറയുന്നത്.
സത്യത്തില്‍ കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഷൂട്ടിന് പോയ ആളാണ് ഞാന്‍. കരിയറും വ്യക്തി ജീവിതവും കൂട്ടിക്കലര്‍ത്താന്‍ താല്‍പര്യമില്ല. വ്യക്തി ജീവിതം വെച്ച് ആളുകളെ വിലയിരുത്തുന്നതാണ് ഇവിടുത്തെ രീതിയെന്നും അനന്യ പറയുന്നത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും അനന്യ കയ്യടി നേടാറുണ്ട്. താരം പാടുന്ന കവര്‍ സോങുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്. അത് കണ്ട് തന്നോട് സിനിമയില്‍ പാടിക്കൂടേ എന്ന് ചോദിക്കുന്നവര്‍ക്കും അനന്യ മറുപടി നല്‍കുന്നുണ്ട്.
''അതൊക്കെ ആളുകള്‍ വെറുതെ തമാശയ്ക്ക് പറയുന്നതാണ്. ഞാന്‍ ഒരു സിനിമയില്‍ മാത്രമാണ് പാടിയത്. ചെറുപ്പത്തില്‍ പാട്ട് പഠിച്ചിട്ടുണ്ട്. അമ്മയാണ് സ്വരസ്ഥാനങ്ങളൊക്കെ പറഞ്ഞു തന്നത്. സഹോദരനും പാടും. പിന്നെ കവര്‍ സോങ്ങുകളുടെ കാര്യം പറയുകയാണെങ്കില്‍ അത് എന്റെ സന്തോഷത്തിനാണ്. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോട് കൂടുതല്‍ അടുക്കാനും കവര്‍ സോങ്ങുകള്‍ സഹായിക്കുന്നു'' എന്നാണ് അനന്യ പറയുന്നത്.
Summary
Ananya opens up about the rumours that impacted her career. she was out of work because of them.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി



