'പുതിയ തുടക്കം'; മുംബൈയില്‍ പുതിയ വീട് വാങ്ങി അനന്യ പാണ്ഡെ
വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്

ബോളിവുഡ് നടി അനന്യ പാണ്ഡെ തന്റെ ജീവിതത്തില്‍ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം. വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
എന്റെ സ്വന്തം വീട്. നിങ്ങളുടെ എല്ലാവരും സ്നേഹം വേണം. പുതിയ തുടക്കത്തിലേക്ക്.- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. വാതില്‍ പടിയില്‍ തേങ്ങ ഉടയ്ക്കുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അനന്യയ്ക്ക് ആശംസകളുമായി എത്തുന്നത്. വളരെ വേഗത്തിലാണ് അനന്യ. ഈ വീട് നിനക്ക് ഭാഗ്യവും സന്തോഷവും നല്കട്ടെ എന്നായിരുന്നു ഫറ ഖാന്റെ കമന്റ്. ടൈഗര്‍ ഷറോഫ്, സില്പ ഷെട്ടി, ഷനായ കപൂര്‍, മാളവിക മോഹനന്, പരിണിതി ചോപ്ര തുടങ്ങിയ നിരവധി താരങ്ങളും അനന്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.
നടന് ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 വിലൂടെ 2019ലാണ് അരങ്ങേറ്റം കുറിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍
ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി



