'പാർട്ടി കഴിഞ്ഞ് നിൽക്കണം, എംഡിക്ക് താൽപ്പര്യമുണ്ട്, പേയ്‌മെന്റ് പ്രശ്‌നമല്ല'; ദുരനുഭവം പറഞ്ഞ് അനാർക്കലി 

ദുബായിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് സംഭവമുണ്ടായത്

അനാർക്കലി/ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:19 am IST

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരിക്കാർ. കൂടാതെ തന്റെ നിലപാടുകൾ തുറന്നു പറയാനും താരം മടിക്കാറില്ല. ഇപ്പോൾ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് അനാർക്കലി. ദുബായിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് സംഭവമുണ്ടായത്. എംഡിക്ക് തന്നോട് താൽപ്പര്യമുണ്ടെന്ന് ഒരാൾ പറഞ്ഞെന്നും പേയ്മെന്റ് എത്രയായാലും പ്രശ്നമില്ലെന്നു പറഞ്ഞതായും അനാർക്കലി വ്യക്തമാക്കി. 

ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നില്‍ക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നില്‍ക്കണം എന്ന് ചോദിച്ചു. കുറേ ചോദിച്ചപ്പോൾ അയാള്‍ പറഞ്ഞു. എംഡിക്ക് അനാര്‍ക്കലിയോട് താത്പര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.- റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞു. 

താൻ താൽപ്പര്യം ഇല്ലെന്നു പറഞ്ഞപ്പോൾ താത്പര്യമുണ്ടാവാന്‍ ചാന്‍സുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചതായും അനാർക്കലി പറയുന്നു. അവസാനം അയാളോട് പോടോ എന്ന് പറഞ്ഞ് ഇറങ്ങിവന്നുവെന്നും അനാർക്കലി കൂട്ടിച്ചേർത്തു. 

സുലൈഖ മന്‍സിലാണ് അനാർക്കലിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം, അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് അനാർക്കലി എത്തുന്നത്. ലുക്മാനാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now