കൈ തെറുത്തു കയറ്റി, കൂളായി വാക്സിനെടുത്ത് അനശ്വര; ഇത് കണ്ടു പഠിക്കണമെന്ന് ആരാധകർ; വിഡിയോ

വാക്സിനെടുക്കാൻ അനശ്വരയെ കണ്ടു പഠിക്കണം എന്നാണ് ആരാധകർ പറയുന്നത്

അനശ്വര വാക്സിൻ സ്വീകരിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:46 am IST
Edited by :migrator

18 നു വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കിത്തുടങ്ങിയതോടെ മലയാള സിനിമയിലെ നിരവധി താരങ്ങളാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിനെടുക്കുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും ഇവർ മറക്കാറില്ല. യുവനടി അനശ്വര രാജൻ ഇന്നലെ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇപ്പോൾ വൈറലാകുന്നത് കുത്തിവയ്പ്പെടുക്കുന്ന അനശ്വരയുടെ വിഡിയോ ആണ്. 

വസ്ത്രത്തിന്റെ സ്ലീവ് തെറുത്തു കയറ്റി വളരെ കൂളായി കുത്തിവയ്പ്പെടുക്കുകയാണ് താരം. ഞാൻ വാക്സിൻ സ്വീകരിച്ചു, നിങ്ങളോ? എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. അതിന് പിന്നാലെ നിരവധി കമന്റുകളുമായി നിരവധി പേർ എത്തി. വാക്സിനെടുക്കാൻ അനശ്വരയെ കണ്ടു പഠിക്കണം എന്നാണ് ആരാധകർ പറയുന്നത്. 

ഇതിനു മുൻപ് നിരവധി താരങ്ങൾ വാക്സിനെടുക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു. സൂചി പേടിച്ചു കരയുന്നതിന്റേയും കണ്ണടച്ചിരിക്കുന്നതുമെല്ലാമാണ് വിഡിയോയിലുണ്ടായിരുന്നത്. എന്നാൽ ഇതൊന്നുമില്ലാതെ കൂളായി ഇരിക്കുന്ന അനശ്വരയെ പ്രശംസിക്കുകയാണ് ആരാധകർ.  ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീർ മത്തന്‌‍ ദിനങ്ങൾ വിജയമായതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now