ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ ആളാകണമെന്നാണ് അപ്പന്റെ ആ​ഗ്രഹം. അതിനായി കുറച്ച് അഭിനയിക്കാനും അദ്ദേഹം റെഡിയായിരുന്നു

ആന്റണി വർ​ഗീസ്, അച്ഛൻ വർ​ഗീസ്/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ആന്റണി വർ​ഗീസ്. സാധാരണ കുടുംബത്തിൽ നിന്നാണ് ആന്റണി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. 2019 ലെ തൊഴിലാളി ദിനത്തിൽ ഓട്ടോ ഡ്രൈവറായ അച്ഛൻ വർ​ഗീസിനെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷ മെയ് ഒന്നിന് പെപ്പെ അപ്പനെക്കുറിച്ച് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇത്തവണ അച്ഛന്റെ ഒരു ആ​ഗ്രഹമാണ്  താരം സാധിച്ചു കൊടുത്തത്. 

ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ ആളാകണമെന്നാണ് അപ്പന്റെ ആ​ഗ്രഹം. അതിനായി കുറച്ച് അഭിനയിക്കാനും അദ്ദേഹം റെഡിയായിരുന്നു. 'അപ്പന്‍ കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോദിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ, ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാല്‍ അപ്പന്‍ അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.'- ആന്റണി പറഞ്ഞു. 

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീട്ടില്‍ ഓട്ടോ പോര്‍ച്ചില്‍ നിര്‍ത്തി പത്രവായനയില്‍ മുഴുകിയിരിക്കുന്ന അച്ഛചന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയിൽ നിറയുന്നത്. ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്ന അച്ഛനെ പിടിച്ചു നിർത്തിയെടുത്ത ചിത്രത്തിനൊപ്പമുള്ള താരത്തിന്റെ പോസ്റ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates