അനുസിത്താരയ്ക്കൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശി, അമ്പരപ്പിച്ച് ശ്യാമള സേവ്യർ; വിഡിയോ

നടിയും നർത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ

Last Updated :20 January 2024, 8:47 am IST
Edited by :migrator

തന്റെ ഡാൻസ് വിഡിയോകളിലൂടെ അമ്പരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നർത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ. ഇരുവരുടേയും ചുവടുകളും ഭാവങ്ങളും ആരാധകരുടെ മനംകവരുകയാണ്. 

‘കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലെ 'ഹരിചന്ദന മലരിലെ' എന്ന പാട്ടിനൊപ്പമാണ് അനു സിത്താരയും ശ്യാമളയും നൃത്തം ചെയ്യുന്നത്. ഒരുമിനിറ്റിൽ താഴെയുള്ള വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് രണ്ട് നർത്തകിമാരുടേയും ഭാവങ്ങളാണ്. പ്രാചി തെഹ്‌ലാൻ, രഞ്ജിനി ജോസ്, മുന്ന സൈമൺ, ശ്രിന്ദ, അഞ്ജു കുര്യൻ തുടങ്ങി നിരവധി പ്രമുഖരാണ് പ്രശ്സകളുമായി എത്തുന്നത്. 

നൃത്തസംവിധായകൻ ബിജു ധ്വനിതരംഗിന്റെ അമ്മയാണ് ശ്യാമള. ലോക്ഡൗൺ കാലത്ത് ചുവടുവച്ച് വൈറലായ മുത്തശ്ശി നർത്തകിയാണ് ശ്യാമള സേവ്യർ. വർഷങ്ങളായി നൃത്തരംഗത്തു സജീവമാണെങ്കിലും കോവിഡ് കാലത്ത് പുറത്തിറക്കിയ വിഡിയോകളുലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും ശ്യാമള വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now