
'നുണപറഞ്ഞ് ജീവിക്കുന്നു, അത് അയാളുടെ നിലവാരം'; പ്രകാശ് രാജിനെതിരെ അനുപം ഖേർ
ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുക എന്നാണ് അനുപം ഖേർ പറഞ്ഞത്

കശ്മീർ ഫയൽസ് സിനിമയ്ക്കെതിരെയുള്ള നടൻ പ്രകാശ് രാജിന്റെ പരാമർശം വൻ വിവാദമായിരുന്നു. നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ പ്രകാശ് രാജിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുക എന്നാണ് അനുപം ഖേർ പറഞ്ഞത്.
'അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം മറ്റുള്ളവര്‍ സത്യം പറയും. ജീവിതത്തില്‍ എല്ലായ്പ്പോഴും സത്യം പറഞ്ഞവരില്‍ ഒരാളാണ് ഞാന്‍. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹമായിരിക്കും',- ഒരു അഭിമുഖത്തിൽ അനുപം ഖേർ പറഞ്ഞു.
അടുത്തിടെയാണ് കശ്മീർ ഫയൽസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രകാശ് രാജ് എത്തിയത്. കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണെന്നും ചിത്രം ആരാണ് നിർമിച്ചതെന്ന് എല്ലാവർക്കും അറിയാം എന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് എതിരെയും താരം രംഗത്തെത്തി. നീണമില്ലാതെ ഓസ്കർ ലഭിക്കാത്തതിനെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുകയാണ് എന്നാണ് പറഞ്ഞത്. ഇതിനും പിന്നാലെ പ്രകാശ് രാജിനെ അർബൻ നക്സൽ എന്നു വിളിച്ചുകൊണ്ട് വിവേക് അഗ്നിഹോത്രിയും എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
