
'നീ റോക്ക് സ്റ്റാറാണ്': കങ്കണയെ പ്രശംസിച്ച് അനുപം ഖേര്‍: ഹാട്രിക് വിജയവുമായി ഹേമ മാലിനി
മാണ്ഡി പാര്‍ലമന്റ് മണ്ഡലത്തില്‍ മത്സരിച്ച താരം കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കങ്കണ റണാവത്തിന് ആശംസകളുമായി നടന് അനുപം ഖേര്‍. റോക്ക്സ്റ്റാര്‍ എന്നാണ് കങ്കണയെ താരം വിശേഷിപ്പിച്ചത്. മാണ്ഡി പാര്‍ലമന്റ് മണ്ഡലത്തില്‍ മത്സരിച്ച താരം കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.
എന്റെ പ്രിയപ്പെട്ട കങ്കണ, നിന്റെ വമ്പന്‍ വിജയത്തില്‍ ആശംസകള്‍. നീയൊരു റോക്ക്സ്റ്റാറാണ്. നിന്റെ യാത്ര വളരെ അധികം പ്രചോദിപ്പിക്കുന്നതാണ്. നിന്നെക്കുറിച്ചും മാണ്ഡിയിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങളെ ഓര്‍ത്ത് സന്തോഷമുണ്ട്. കഠിനാധ്വാനവും വ്യക്തതയുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് നീ വീണ്ടും തെളിയിച്ചു. - കങ്കണയുടെ ചിത്രത്തിനൊപ്പം അനുപം ഖേര്‍ കുറിച്ചു. കങ്കണയുടെ ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. 74,755 വോട്ടിനായിരുന്നു ഇവരുടെ വിജയം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതിനിടെ ബോളിവുഡ് താരസുന്ദരി ഹേമ മാലിനി തുടര്‍ച്ചയായ മൂന്നാം തവണയും വിജയം സ്വന്തമാക്കി. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നായിരുന്നു താരത്തിന്റെ വിജയം. ഹേമ മാലിനിക്ക് ആശംസകളുമായി മകള്‍ ഇഷ ഡിയോള്‍ ആശംസ പങ്കുവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ




