ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്

13 മിനിറ്റും 32.75 സെക്കന്‍ഡുമെടുത്താണ് ഗുല്‍വീര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

Gulveer Singh
ഗുല്‍വീര്‍ സിങ്.
Edited by :Sujith
Last Updated :29 സെപ്റ്റംബർ 2026, 5:29 pm IST

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്. ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 5000 മീറ്റര്‍ ഫൈനലില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹം തന്റെ മൂന്നാം മെഡല്‍ സ്വന്തമാക്കിയത്. 13 മിനിറ്റും 32.75 സെക്കന്‍ഡുമെടുത്താണ് ഗുല്‍വീര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ ബഹ്‌റൈന്റെ ബിര്‍ഹാനു ബാലെ സ്വര്‍ണം നേടി. 13 മിനിറ്റും 30.79 സെക്കന്‍ഡുകൊണ്ടാണ് താരം ഓടിയെത്തയത്. ജപ്പാന്റെ ടോമൊനോറി യമാഗുച്ചിക്കാണ് വെള്ളി മെഡല്‍.

നേരത്തെ, പുരുഷന്മാരുടെ 1500 മീറ്റര്‍, 10,000 മീറ്റര്‍ ഫൈനലുകളില്‍ ഗുല്‍വീര്‍ വെള്ളി മെഡലുകള്‍ നേടിയിരുന്നു. തിങ്കളാഴ്ച നടന്ന 1500 മീറ്ററില്‍ 3 മിനിറ്റും 31.13 സെക്കന്‍ഡും കൊണ്ടാണ് അദ്ദേഹം വെള്ളി സ്വന്തമാക്കിയത്. 10,000 മീറ്റര്‍ മത്സരം 28 മിനിറ്റും 29.38 സെക്കന്‍ഡും കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ തവണ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇതേ ഇനത്തില്‍ വെങ്കലം നേടിയിരുന്ന ഗുല്‍വീറിന് ഇത്തവണ അത് വെള്ളിയാക്കി ഉയര്‍ത്താന്‍ സാധിച്ചു.

News Now

Summary

Gulveer Singh Secures Hat-Trick Of Asian Games Medals, Wins Bronze In Men’s 5000m

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates