വടികൊണ്ട് അടിച്ച് അനുപമിന് അസുഖം വന്ന് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. ആ വടി വിഷമുള്ളതാണെന്നും തല്ലാന്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍ പറഞ്ഞു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:08 am IST

News Now

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തന്റേതായ സ്ഥാനം നേടിയ നടനാണ് അനുപം ഖേര്‍. താരം അവതാരകനായി എത്തുന്ന ചാറ്റ്‌ഷോയില്‍ അമ്മ ദുലാരി ഖേറാണ് അതിഥിയായി എത്തിയത്. ഷോയില്‍ വച്ച് താരം പങ്കുവച്ച കുട്ടിക്കാല ഓര്‍മകളാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളിലെ ആവശ്യങ്ങള്‍ക്കായി നല്‍കിയ പണം തിരിച്ചു കൊണ്ടുവരാതിരുന്നതിന് അമ്മ തല്ലി വീട്ടില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. 

സ്‌കൂളിലെ ആവശ്യത്തിനായാണ് അമ്മ പണം നല്‍കിയത്. എന്നാല്‍ തന്റെ ബാഗില്‍ നിന്ന് മൂന്ന് പൈസയും രണ്ടു പൈസയും കണ്ടെത്തി. അച്ഛന്‍ അത് വിടാന്‍ പറഞ്ഞതാണെന്നും എന്നാല്‍ പണം മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അടികൊടുക്കണം എന്നാണ് താന്‍ പറഞ്ഞത് എന്നാണ് ദുലാരി പറഞ്ഞത്. അമ്മ തന്നെ തല്ലിച്ചതച്ചെന്നും തുണിയില്ലാതെ വീടില്‍ നിന്ന് പുറത്താക്കിയെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങനെ ചെയ്യരുതായിരുന്നല്ലേ എന്നാണ് ദുലാരി ചോദിച്ചത്. എന്നാല്‍ അമ്മ ചെയ്തത് എല്ലാം ശരിയാണ് എന്നാണ് താന്‍ പറഞ്ഞത് എന്നായിരുന്നു അനുപം ഖേറിന്റെ മറുപടി. 

അടിച്ചാല്‍ പൊള്ളി തിണര്‍ക്കുന്ന തരത്തിലുള്ള കമ്പു വച്ചാണ് അനുപമിനേയും അനിയന്‍ രാജു ഖേറിനേയും അടിച്ചിരുന്നത് എന്നും ദുലാരി വെളിപ്പെടുത്തി. ഒരിക്കല്‍ ആ വടികൊണ്ട് അടിച്ച് അനുപമിന് അസുഖം വന്ന് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. ആ വടി വിഷമുള്ളതാണെന്നും തല്ലാന്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍ പറഞ്ഞു. അതിനു ശേഷം താന്‍ ആ വടികൊണ്ട് അടിച്ചിട്ടില്ലെന്നും കയ്യുകൊണ്ടാണ് തല്ലിയിരുന്നതെന്നുമാണ് ധുലരി പറയുന്നത്. അമ്മയുമായി വളരെ അടുപ്പമാണ് അനുപം ഖേറിന്. അമ്മയ്‌ക്കൊപ്പമുള്ള രസകരമായ വിഡിയോകളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates