
'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്സ് ഓഫ് വസീപൂര്‍'; എല്ലാവര്ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്
എന്നെ അറിയുന്നത് ഒന്നെങ്കില്‍ നടനായിട്ടാകും അല്ലെങ്കില്‍ ഗ്യാങ്സ് ഓഫ് വസീപൂറിന്റെ സംവിധായകന് ആയിട്ടാകും.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായാണ് ഗ്യാങ്സ് ഓഫ് വസീപൂര്‍ വിലയിരുത്തപ്പെടുന്നത്. മനോജ് വാജ്പേയ്, നവാസുദ്ദീന്‍ സിദ്ധീഖി എന്നിവരെ പ്രധാന താരങ്ങളാക്കി അനുരാഗ് കശ്യപ് ഒരുക്കിയ സിനിമ രണ്ട് ഭാഗങ്ങളായാണ് തിയേറ്ററിലെത്തിയത്. ഇന്നും സിനിമ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് വസീപൂര്‍.
അതേസമയം തന്റെ കരിയറിനെ വളര്‍ത്തിയതും തളര്‍ത്തിയും ഗ്യാങ്സ് ഓഫ് വസീപൂര്‍ ആണെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. താന്‍ ഏത് സിനിമ ചെയ്താലും ഗ്യാങ്സ് ഓഫ് വസീപൂറുമായി താരതമ്യം ചെയ്യുകയാണെന്നാണ് അനുരാഗ് പറയുന്നത്. ഈ താരതമ്യം ചെയ്യല്‍ തന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനുരാഗ് പറയുന്നത്.
''നിശാഞ്ചി ഇഷ്ടപ്പെട്ടവര്‍ 30 വയസിന് മുകളിലുള്ളവരായിരുന്നു. ചെറുപ്പക്കാര്‍ സിനിമ കണ്ടതേയില്ല. മുതിര്‍ന്നവര്‍ക്ക് അത് നെസ്റ്റാള്ജിയയായിരുന്നു. യുപിയെ അറിയുന്നവരായിരുന്നു അവര്‍. കാരണം യുപിയുടെ സത്യസന്ധമായ അവതരണമായിരുന്നു. എന്നെ വിളിച്ചവരെല്ലാം ആ അനുഭവമുള്ളവരായിരുന്നു. സിനിമ ഇഷ്ടപ്പെട്ടവരെല്ലാം രണ്ട് ഭാഗങ്ങളും ഒരുമിച്ചാണ് കണ്ടത്. അത് ഞങ്ങള്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. ആരും രണ്ടു ഭാഗങ്ങളും വേറെ വേറെയായി കണ്ടിരുന്നില്ല'' അനുരാഗ് പറയുന്നു.
''ഒരു ഘട്ടത്തില്‍ ഞാന്‍ എന്റെ പങ്കാളിയോട് ചോദിച്ചു, ഞാന്‍ അപ്രസ്കതനായോ? ഞാനത് തിരിച്ചറിയാത്തതു കൊണ്ടാണോ? എന്തുകൊണ്ടാണ് ആളുകള്‍ ഈ സിനിമ വാസിപൂര്‍ പോലെയാണെന്ന് പറയുന്നത്. ഇതിന് വസീപ്പൂറുമായി ബന്ധമില്ലല്ലോ. അപ്പോളാണ് വസീപൂറിന്റെ നിഴല്‍ എത്ര വലുതാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ഒരിക്കല്‍ കപ്പോള പറഞ്ഞത് ഓര്മ വന്നു. എന്നെ ഞാനാക്കിയത് എന്താണോ അത് തന്നെയാണ് എന്നെ നശിപ്പിച്ചതും'' താരം പറയുന്നു.
''ഫര്ഹാന് അക്തറും കരണ്‍ ജോഹറുമല്ലാതെ എവിടെപ്പോയാലും എന്നേക്കാള്‍ ആളുകള്‍ വന്ന് സെല്‍ഫിയെടുക്കുന്ന ഹിന്ദി സംവിധായകനുണ്ടാകില്ല. അവര്‍ എന്നെ അറിയുന്നത് ഒന്നെങ്കില്‍ നടനായിട്ടാകും അല്ലെങ്കില്‍ ഗ്യാങ്സ് ഓഫ് വസീപൂറിന്റെ സംവിധായകന് ആയിട്ടാകും. പക്ഷെ 200ലധികം സിനിമകളുണ്ട് എന്റെ ഫിലിമോഗ്രഫിയില്‍. അവര്‍ മറ്റൊന്നും ഓര്‍ക്കുന്നില്ല. എന്നോട് ചോദിക്കുന്നതെല്ലാം മൂന്നാം ഭാഗം എപ്പോള്‍ ചെയ്യുമെന്നാണ്. ഇല്ല, ഞാന്‍ ചെയ്യില്ല. ഞാന്‍ എന്താണോ ചെയ്യാനാഗ്രഹിക്കുന്നത് അതേ ചെയ്യൂ. ഇത് പലപ്പോഴും സംഭവിക്കുന്നതാണ്.'' എന്നും അനുരാഗ് കശ്യപ് പറയുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Anurag Kashyap says Gangs of Wasseypur made his career and ruined it too.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്‍കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍


