
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ക്രിക്കറ്റ്-സിനിമ ആരാധകരുടെ ഇഷ്ട ദമ്പതികളായ വിരാടിന്റെയും അനുഷ്കയുടെയും കുഞ്ഞോമനയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്. വിരുഷ്ക് താരജോഡിയാകട്ടെ ഗര്ഭകാലം ആസ്വദിക്കുകയുമാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു ചിത്രമാണ് അനിഷ്ക സോഷ്യല് മീഡിയയില് പങ്കുവച്ചിരിക്കുന്നത്. ഗര്ഭിണിയായിരിക്കെ തലകുത്തിനിന്ന് ശീര്ഷാസനം ചെയ്യുന്ന നടിയെയാണ് ചിത്രത്തില് കാണുക. അനുഷ്കയ്ക്ക് പിന്തുണയുമായി വിരാടും ചിത്രത്തിലുണ്ട്.
തന്റെ ജീവിതത്തില് യോഗയ്ക്ക് വലിയസ്ഥാനമുണ്ടെന്ന് പറഞ്ഞ നടി ഗര്ഭിണിയാകുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ യോഗാസനങ്ങളും തുടര്ന്നും ചെയ്യാന് ഡോക്ടര്മാര് അനുവാദം നല്കിയിരുന്നു എന്ന് പറയുന്നു. "കഠിനമായി മുന്നോട്ട് കുനിയുന്നതും വളഞ്ഞുതിരിയുന്നതും ഒഴിവാക്കാന് മാത്രമാണ് പറഞ്ഞത്. ഈ ശീര്ഷാസനം ഞാന് വര്ഷങ്ങളായി ചെയ്യുന്നതാണ്. ഇതിനായി ഇത്തവണ ഭിത്തിയുടെ സുരക്ഷ ഞാന് ഉറപ്പാക്കി. പിന്നെ കൂടുതല് സുരക്ഷയ്ക്കായി എന്റെ സമര്ത്ഥനായ ഭര്ത്താവിന്റെ സംരക്ഷണവും', ചിത്രത്തോടൊപ്പം അനുഷ്ക കുറിച്ചു.
യോഗ ഗുരുവിന്റെ മേല്നോട്ടത്തിലാണ് താന് ആസനം ചെയ്തതെന്നും അനുഷ്ക പറഞ്ഞു. ഗര്ഭകാലത്തും യോഗ പരിശീലനം തുടരാന് കഴിയുന്നതിലും ഉള്ള സന്തോഷവും താരം പങ്കുവച്ചു. ആരാധകരാകട്ടെ ഗര്ഭകാലത്തെ ഇത്തരം പ്രവര്ത്തികളില് ആശങ്ക പങ്കുവയ്ക്കുകയാണ്. ഈ സമയത്ത് ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതങ്ങള് ഉണ്ടാകുമെന്നാണ് കമന്റുകളില് നിറയുന്ന മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


