അനുശ്രീ ആണ് ഉണ്ണി മുകുന്ദനൊപ്പമുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

വീഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:24 am IST

News Now


മലയാളത്തിലെ ഇഷ്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. അടുത്തിടെ ഇരുവരേയും വാര്‍ത്തകളില്‍ നിറച്ചത് മിത്ത് വിവാദത്തിലെ പ്രതികരണത്തിന്റെ പേരിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആണ്. 

അനുശ്രീ ആണ് ഉണ്ണി മുകുന്ദനൊപ്പമുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തെ ഹൃദയതാളം മുറുകിയോ... ഏനോ ഹൃദയം ധീം ധീം സൊല്ലുതെ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടിരുന്നു. ഇവിടെ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. 

എന്തായാലും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. രണ്ടുപേരേയും ഒന്നിച്ചു കാണാന്‍ നല്ല രസമുണ്ടെന്നും വിവാഹം കഴിച്ചൂടെയെന്നും ചോദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഒരേ ചിന്താഗതിയുള്ള രണ്ട് പേര്‍. ഈ സൗഹൃദം ഇനിയും വളരെ കരുത്തോടെ മുന്നോട്ടുപോകട്ടെ എന്നും കുറിക്കുന്നവരുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates