'കാണാനായി മൈക്കൽ ജാക്സൻ വിളിച്ചപ്പോൾ ഞാൻ നോ പറഞ്ഞു; എന്തിരനിൽ പാടിക്കാനിരുന്നതാണ്... പക്ഷേ'
ശങ്കറിന്റെ ‘എന്തിരന്‍’ സിനിമയില്‍ മൈക്കൽ ജാക്‌സനെക്കൊണ്ട് പാടിക്കാനിരിക്കുകയായിരുന്നു എന്നും റഹ്മാൻ

വിടപറഞ്ഞിട്ടും സംഗീത ലോകത്തെ ചക്രവർത്തിയായി തുടരുകയാണ് പോപ് ഇതിഹാസം മൈക്കൽ ജാക്സൻ. ഇപ്പോൾ മൈക്കൽ ജാക്സനുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലനായിരിക്കുകയാണ് എആർ റഹ്മാൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2009ൽ ലോസ് ആഞ്ചൽസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ശങ്കറിന്റെ ‘എന്തിരന്‍’ സിനിമയില്‍ മൈക്കൽ ജാക്‌സനെക്കൊണ്ട് പാടിക്കാനിരിക്കുകയായിരുന്നു എന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
WHAT TO READ NEXT

പകർപ്പവകാശ നിയമം ലംഘിച്ചു; 'ഗുണ' റീ-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
'2009ല്‍ ഞാന്‍ ലോസ് ആഞ്ചല്‍സിലുണ്ടായിരുന്നു. എന്റെ ഏജന്റ് എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹം മൈക്കല്‍ ജാക്‌സന്റെ മാനേജറായിരുന്നു. എന്ക്ക് അദ്ദേഹത്തെ കാണാനാവുമോ എന്ന് ഞാന്‍ ചോദിച്ചു. കാണാമെന്നും ഒരു ഇ മെയില്‍ അയക്കാ്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ആഴ്ച മറുപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. പിന്നാലെ മൈക്കല്‍ ജാക്‌സന് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു മെയില്‍ വന്നു. എന്നാല്‍ ഓസ്‌കര്‍ ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തെ കാണുകയുള്ളൂവെന്നും അല്ലെങ്കില്‍ കാണില്ലെന്നും ഞാന്‍ പറഞ്ഞു.'
'ഓസ്‌ര്‍ ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ ഓസ്‌കര്‍ വിജയിച്ചു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയി. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അദ്ദേഹം. എന്റെ ഡ്രൈവറാണ് എന്നെ അവിടെ ഡ്രോപ് ചെയ്തത്. വൈകുന്നേരം 6.30 ആയിക്കാണും. സൂര്യന്‍ അസ്തമിച്ചിരുന്നു. ഗ്ലൗസ് ഇട്ട ഒരാള്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ ആവേശത്തിലായി. രണ്ട് ഓസ്‌കര്‍ നേടിയതുപോലെ എനിക്ക് തോന്നി. ലോകത്തിന്റെ നെറുകില്‍ എത്തിയതുപോലെ തോന്നി. സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ‘‘വീ ആര്‍ ദ് വേള്‍ഡ്’’ എന്ന ആൽബത്തിൽ ഒരുമിച്ചു പ്രവർത്തിച്ചൂടെ എന്ന് അദ്ദഹം എന്നോടു ചോദിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്കു പരിചയപ്പെടുത്തി. മനസ്സർപ്പിച്ചു നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.- എആർ റഹ്മാൻ പറഞ്ഞു.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കൽ ജാക്സനെ കണ്ട കാര്യം സംവിധായകൻ ശങ്കറിനോട് പറഞ്ഞപ്പോഴാണ് എന്തിരനിൽ അദ്ദേഹത്തെക്കൊണ്ട് പാടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എന്നാണ് റഹ്മാൻ പറഞ്ഞത്. മൈക്കൽ എന്തിരനിൽ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. അദ്ദേഹത്തെക്കൊണ്ടു പാടിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിച്ചു.- റഹ്മാൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News

'അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; അദ്ദേഹത്തെ സംവിധാനം ചെയ്യാൻ അവസരം കിട്ടിയാൽ അത് ഞാൻ പുറത്തുകൊണ്ടുവരും'

'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി
