
'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി
ഈ ഫോട്ടോയൊക്കെ എടുത്ത് ഒരു ഒന്നുരണ്ട് വർഷത്തിനുള്ളിൽ അച്ഛൻ പോയി.

തമിഴിലും കന്നഡയിലും മലയാളത്തിലുമൊക്കെ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് നടി അഞ്ജലി. ആന്ധ്ര പ്രദേശിലാണ് അഞ്ജലി ജനിച്ചതെങ്കിലും താരം വളർന്നൊക്കെ ചെന്നൈയിലാണ്. റാം സംവിധാനം ചെയ്യുന്ന 'യേഴ് കടൽ യേഴ് മലൈ' ആണ് അഞ്ജലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടയാളാണ് അഞ്ജലി. തന്റെ അച്ഛനെക്കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. 'യേഴ് കടൽ യേഴ് മലൈ'യുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ്‌വുഡ്സ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
"ഇതെന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. എന്റെ അച്ഛനാണത്. വളരെ മനോഹരമായ ഒരു ഓർമയാണത്. പക്ഷേ എനിക്ക് വലുതായൊന്നും ഓർമയില്ല. ഞാൻ തീരെ ചെറുതായിരുന്നു അന്ന്. ഇങ്ങനെയാണ് ഞാനെന്റെ അച്ഛനെ കണ്ടിട്ടുള്ളത്. ഇതുപോലെ ഫോട്ടോയിൽ. അതായത് എന്റെ ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ.
എന്റെ അച്ഛനെ കണ്ടത് എനിക്കോർമയില്ല. കാരണം ഞാനന്ന് ചെറുതായിരുന്നു. ഈ ഫോട്ടോയൊക്കെ എടുത്ത് ഒരു ഒന്നുരണ്ട് വർഷത്തിനുള്ളിൽ അച്ഛൻ പോയി. ചുരുക്കി പറയുകയാണെങ്കിൽ അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഒരേ ഒരു ഓർമ ഇതാണ്.
നിങ്ങൾ തിരിച്ചു ഒന്ന് ചിന്തിച്ചു നോക്കിയേ, ഈ ഫോട്ടോയ്ക്ക് തിളക്കമാർന്ന മറ്റൊരു വശം കൂടിയുണ്ട്. എന്റെ അച്ഛൻ എത്രത്തോളം സ്മാർട്ടും സുന്ദരനുമാണെന്ന് ഈ ഫോട്ടോ കാണുമ്പോൾ മനസിലാകും. കാരണം അദ്ദേഹത്തിന്റേതായി എന്റെ കൂടെയുള്ള ഒരേ ഒരു ലുക്ക് ഇതാണ്". - അഞ്ജലി പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Anjali remembers her father.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്

'നായികയായി അഭിനയിച്ച ആളോട് പ്രണയം തോന്നാറുണ്ടെങ്കിൽ; കൂടെ വില്ലനായിട്ട് അഭിനയിക്കുന്നവനെ കണ്ടാൽ തൊഴിക്കുമോ ?'



