
'കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട ഗായകൻ'; യേശുദാസിന്റെ വീട്ടിലെത്തി എആർ റഹ്മാൻ
അമേരിക്കയിലെ ഡാലസിലെ വീട്ടിലെത്തിയാണ് എ ആർ റഹ്മാൻ യേശുദാസിനെ കണ്ടത്.

സംഗീത സംവിധായകൻ എആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഗാനഗന്ധർവനെ നേരിൽ കണ്ടതിന്റെ സന്തോഷമാണ് എആർ റഹ്മാൻ പങ്കുവച്ചിരിക്കുന്നത്. അമേരിക്കയിലെ ഡാലസിലെ വീട്ടിലെത്തിയാണ് എ ആർ റഹ്മാൻ യേശുദാസിനെ കണ്ടത്.
"കുട്ടിക്കാലത്തെ എന്റെ പ്രിയ ഗായകനെ അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടിൽ വെച്ച് കണ്ടുമുട്ടി. യേശുദാസ്... അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലും ഇന്ത്യൻ ശാസ്ത്രീയ (കർണാടിക്) സംഗീതത്തോടുള്ള സ്നേഹത്തിലും ഞാൻ അത്ഭുതപ്പെട്ടു!"– എന്നാണ് ചിത്രത്തോടൊപ്പം എ ആർ റഹ്മാൻ കുറിച്ചിരിക്കുന്നത്.
ഗായികമാരായ രക്ഷിത സുരേഷും ശ്വേത മോഹനും റഹ്മാനൊപ്പമുണ്ടായിരുന്നു. യേശുദാസിനും റഹ്മാനുമൊപ്പമുള്ള ചിത്രവും ശ്വേത പങ്കുവച്ചിട്ടുണ്ട്. എന്തൊരു അനുഗ്രഹീതമായ പ്രഭാതം. ജീവിച്ചിരിക്കുന്ന ഇതിഹാസം, യേശുദാസ് സാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ഏതാനും വരികൾ പാടി, അതിന്റെ വിറയിൽ ഇതുവരെ മാറിയിട്ടില്ല- എന്നാണ് രക്ഷിത സുരേഷ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. അതേസമയം നിരവധി സിനിമകളിൽ റഹ്മാനും യേശുദാസും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. യോദ്ധ, ഇന്ത്യൻ, രക്ഷകൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ സിനിമകളിലെ ഇരുവരും ഒന്നിച്ച പാട്ടുകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Music Director AR Rahman meets KJ Yesudas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




