
'എനിക്ക് അഭിരാമിയോട് വലിയ ക്രഷായിരുന്നു'; ഷാൻ റഹ്മാന്റെ വാക്കുകൾ വീണ്ടും വൈറൽ
ഈ വിഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് അഭിരാമി. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള എടുത്തെങ്കിലും ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമാണ് നടി. താനും അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഒരിക്കൽ പറഞ്ഞിരുന്നു.
ഈ വിഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൂപ്പർ സ്റ്റാർ റിയാലിറ്റി ഷോയുടെ വേദിയിൽ അഭിരാമി അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാൻ റഹ്മാൻ തന്റെ പഴയ ‘ക്രഷി’നെക്കുറിച്ച് വെളിപ്പെടുത്തിയത്. "എനിക്ക് അഭിരാമിയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു.
'മെർക്കാറ' എന്ന ചിത്രം കണ്ടപ്പോൾ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോൾ വന്നപ്പോൾ ശരിക്കും സന്തോഷമായി. 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ' എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വിഡിയോ അയച്ചു തന്നപ്പോൾ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മൾട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നിൽക്കുന്നത്".- ഷാൻ റഹ്മാൻ പറഞ്ഞു.
ഷാനിന്റെ ഈ വാക്കുകൾക്ക് മറുപടിയായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷാൻ റഹ്മാൻ ഗാനമായ ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ' എന്ന സൂപ്പർഹിറ്റ് ഗാനം അഭിരാമി ആ വേദിയിൽ വെച്ച് ആലപിക്കുകയും ചെയ്തു. 'ബ്ലാസ്റ്റ്' ആണ് അഭിരാമിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
'ബ്ലാസ്റ്റ്' മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടുകയും ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ ആണ് അഭിരാമിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പ്രകാശ് വർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
WHAT TO READ NEXT

'മഴവില്ലായേ...'; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ലെ ആദ്യ ഗാനം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Shaan Rahman talks about Abhirami.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



