'ത്രില്ലിങ് സ്റ്റാറെന്ന വിളിയിൽ സന്തോഷവാനാണോ?' ആരാധകന് മറുപടിയുമായി അദിവി ശേഷ്
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന പുതിയ ചിത്രം മേജറാണ് അദിവി ശേഷിന്റെ പുതിയ ചിത്രം
തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് അദിവി ശേഷ്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന പുതിയ ചിത്രം മേജറാണ് അദിവി ശേഷിന്റെ പുതിയ ചിത്രം. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ ആരാധകർ അദിവി ശേഷിന് പുതിയ വിശേഷണവും നൽകി. ത്രില്ലിങ് സ്റ്റാറെന്ന്. എന്നാൽ അത്തരം വിശേഷണങ്ങളോട് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.
ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് അദിവി നിലപാട് വ്യക്തമാക്കിയത്. ത്രില്ലിങ് സ്റ്റാർ എന്ന് അദിവിയെ വിശേഷിപ്പിക്കുന്നതിൽ സന്തോഷവാനാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വൈകാതെ കൃത്യമായ മറുപടിയുമായി താരം രംഗത്തെത്തി. തന്റെ ചിത്രങ്ങളിൽ ശക്തമായ ഉള്ളടക്കമാണുള്ളത്. അതുകൊണ്ട് ഒരു ഹീറോ ടാഗ് ലൈൻ ആവശ്യമില്ല. മേജർ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Cutout unnappudu Title avasram Le. CONTENT unnappudu Cutout avasram le . You will understand when you see #MajorOnJune3rd #AskSesh https://t.co/h0Mzyj4Cpn
â Adivi Sesh (@AdiviSesh) May 21, 2022
തെലുങ്കിലെ എല്ലാ താരങ്ങളും പ്രത്യേകം വിശേഷണങ്ങളുണ്ട്. ചിരഞ്ജീവിക്ക് മെഗാസ്റ്റാർ എന്നും നാഗാർജുനയ്ക്ക് കിംഗ് എന്നും പവൻ കല്യാണിന് പവർ സ്റ്റാർ എന്നുമാണ് വിളിപ്പേരുകൾ. അല്ലു അർജുൻ ഐക്കൺ സ്റ്റാറെന്നും സുധീർ ബാബു നിട്രോ സ്റ്റാറെന്നുമാണ് അറിയപ്പെടുന്നത്. മഹേഷ് ബാബു, രാം ചരൺ, ജൂനിയർ എൻടിആർ, നാനി അങ്ങനെ എല്ലാ താരങ്ങൾക്കും പ്രത്യേക സ്റ്റാർ പദവിയുണ്ട്. നിലപാട് വ്യക്തമാക്കിയതോടെ ഇതിൽ നിന്ന് വ്യത്യസ്തനാകുകയാണ് അദിവി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
