'നീ അഭിമാനം'; റാമ്പില്‍ ചുവടുവച്ച് മകള്‍, സന്തോഷം പങ്കുവച്ച് അര്‍ജുന്‍ രാംപാല്‍

ഡിയോറിന്റെ മുംബൈ ഫാഷന്‍ ഷോയിലാണ് മായറ ആദ്യമായി ചുവടുവച്ചത്

മായറ രാംപാല്‍, അർജുനും മായറയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ മകള്‍ മായറ രാംപാല്‍ ഫാഷന്‍ ലോകത്തേക്ക് ചുവടുവച്ചു. ഡിയോറിന്റെ മുംബൈ ഫാഷന്‍ ഷോയിലാണ് മായറ ആദ്യമായി ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ അര്‍ജുന്‍ രാംപാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

പിങ്ക് വസ്ത്രം ധരിച്ച് റാമ്പിലൂടെ നടക്കുന്ന മായറയുടെ ചിത്രത്തിനൊപ്പമായിരുന്നു അര്‍ജുന്റെ പോസ്റ്റ്. ഇന്ന് എന്റെ കുഞ്ഞ് രാജകുമാരി ആദ്യമായ റാമ്പില്‍ ചുവടുവച്ചു. അതും ക്രിസ്റ്റ്യന്‍ ഡിയോറിനുവേണ്ടി. എല്ലാം അവള്‍ ഒറ്റക്കാണ് ചെയ്തത് എന്നാതാണ് ഇതില്‍ ഏറ്റവും പ്രത്യേകതയുള്ള കാര്യം. ഒഡിഷന്‍ മുതല്‍ ഫിറ്റിങ്‌സ് വരെ. എല്ലാ കടുത്ത മത്സരവും മറികടന്ന് അവള്‍ തെരഞ്ഞെടുക്കപ്പെട്ടു. അവള്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമായിരിക്കുകയാണ്. വിജയവും സ്‌നേഹവും സന്തോഷവുമെല്ലാം ആശംസിക്കുന്നു. നീ സ്റ്റാറാണ് മായറ. - അര്‍ജുന്‍ രാംപാല്‍ കുറിച്ചു. 

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മൈറയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രീതി സിന്റ, അഭിഷേക് കപൂര്‍, രാഹുല്‍ ദേവ് തുടങ്ങിയ നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. മുന്‍ ഭാര്യ മെഹര്‍ ജെസിയയില്‍ അര്‍ജുനുണ്ടായ മകളാണ് മായറ. 2019 ലാണ് ഇരുവരും വേര്‍പിരിയുന്നത്. സൂപ്പര്‍മോഡലായിരുന്നു മെഹര്‍ ജെസിയ. ഇപ്പോള്‍ അച്ഛന്റേയും അമ്മയുടേയും വഴിയിലേക്ക് എത്തിയിരിക്കുകയാണ് മായറയും. മഹിറ എന്ന മറ്റൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now