
'ക്ലാപ്പ് ബോർഡ് അടിയിൽ നിന്ന് രക്ഷപ്പെടാൻ ജൂനിയർ ആർട്ടിസ്റ്റായി', ഫോട്ടോയുമായി അരുൺ ഗോപി
'തന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാലു ജോർജ് സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു'
അസിസ്റ്റന്റ് ഡയറക്ടറായാണ് അരുൺ ഗോപി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ അസിസ്റ്റന്റ് ഡയറക്ടറായി മാത്രമല്ല ജൂനിയർ ആർട്ടിസ്റ്റായി കാമറയ്ക്കു മുന്നിൽ അരുൺ വന്നിട്ടു. മമ്മൂട്ടിയുടെ നേരറിയാൻ സിബിഐ എന്ന ചിത്രത്തിൽ പാറാവു നിൽക്കുന്ന പൊലീസുകാരന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. ഇപ്പോൾ സിനിമയിലെ അഭിനയ നിമിഷത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അരുൺ. ക്ലാപ്പ് ബോർഡ് അടിയിൽ നിന്ന് രക്ഷപ്പെടാനാണ് ജൂനിയർ ആർട്ടിസ്റ്റായത് എന്നാണ് അദ്ദേഹം പറയുന്നത്. തന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാലു ജോർജ് സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു. അദ്ദേഹത്തിന്റെ ഫ്രെമിന്റെ അപ്പുറത്താണ് താൻ എപ്പോഴും ക്ലാപ്പ് വെച്ചിരുന്നതെന്നാണ് അരുൺ പറയുന്നത്.
അരുൺ ഗോപിയുടെ കുറിപ്പ് വായിക്കാം
അന്നൊരു നാളിൽ...!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആര്ടിസ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ജുവാവ്...!! സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ. മധു സർ എന്ന ഗുരുമുഖത്തുനിന്നു ശകാരവർഷങ്ങൾ ഏറ്റു വാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓർമ്മയ്ക്ക്..!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


