'അള്ളാ ബിലാൽ ഇക്കേടെ ഡയലോഗ്'! ബി​ഗ് ബിയിലെ ഹിറ്റ് ഡയലോ​ഗ് കോപ്പിയടിച്ച് തമിഴ് സിനിമ; കൈയോടെ പൊക്കി മലയാളികൾ

'കൊച്ചി പഴയ കൊച്ചിയല്ല' എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് സൂപ്പർ ഹിറ്റാണ്.

Arun Vijay, Mammootty, Big B
ബി​ഗ് ബി, രെട്ട തലവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :8 ഓഗസ്റ്റ് 2025, 1:52 pm IST

തിയറ്ററുകളിൽ പരാജയമായി മാറുകയും പിന്നീട് ഒരു കൾട്ട് പടമായി മാറുകയും ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ബി​ഗ് ബി. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് റിലീസിനെത്തിയത്. ഇന്നിപ്പോൾ ബി​ഗ് ബിയുടെ റെയ്ഞ്ച് തന്നെ വേറെയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഡയലോ​ഗുകളും എന്തിനേറെ ഫ്രെയിമുകൾ പോലും പ്രേക്ഷകർ ഓർത്തു പറയാറുണ്ട്. മാത്രവുമല്ല, നിരവധി ഐക്കണിക് മുഹൂർത്തങ്ങളും ബി​ഗ് ബിയിലുണ്ട്.

ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഈ ഡയലോഗിനെ കോപ്പിയടിച്ചിരിക്കുകയാണ് ഒരു തമിഴ് സിനിമ. അരുൺ വിജയ് നായകനായി എത്തുന്ന രെട്ട തല എന്ന സിനിമയിലാണ് ബിഗ് ബിയിലെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. 'ഗോവ പഴയ ഗോവ അല്ല, പക്ഷേ ഉപേന്ദ്ര പഴയ ഉപേന്ദ്ര തന്നെയാണ്' എന്നാണ് സിനിമയിലെ ഡയലോഗ്.

സിനിമയുടെ ടീസർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ കോപ്പിയടി മലയാളികൾ കൈയ്യോടെ പൊക്കുകയും ചെയ്തു. അള്ളാ ബിലാലിക്കേടെ ഡയലോഗ് എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകൾ. അരുൺ വിജയ് ഡബിൾ റോളിലാണ് രെട്ട തലയിൽ എത്തുന്നത്. ക്രിസ് തിരുക്കുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ, യോഗി സാമി, ജോൺ വിജയ്, ഹരീഷ് പേരടി, ബാലാജി മുരുകദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാം സി എസ് ആണ് സം​ഗീത സംവിധാനം. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയിൽ ബാല, മനോജ് കെ ജയൻ, വിനായകൻ, പശുപതി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഷാഹുൽ ഹമീദ് മരിക്കാർ, ആൻ്റോ ജോസഫ് എന്നിവരായിരുന്നു സിനിമ നിർമിച്ചത്. സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ വിവേക് ഹർഷൻ എഡിറ്റിംഗ് കൈകാര്യം ചെയ്തു. ഗോപി സുന്ദർ ആണ് ബി​ഗ് ബിയിൽ സംഗീതമൊരുക്കിയത്.

News Now

Summary

Cinema News: Actor Arun Vijay starrer Retta Thala movie copies Big B hit Dialogue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates