വലിയ പൊട്ടു തൊട്ടുകൊണ്ടുള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്

ഉണ്ണി മുകുന്ദൻ, അരുന്ധതി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:45 am IST

News Now

എസ് ഐ ആനി ശിവയെ പ്രശംസിച്ചുകൊണ്ടുള്ള നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഇപ്പോൾ നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി താരത്തിന് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. വലിയ പൊട്ടു തൊട്ടുകൊണ്ടുള്ള തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 

ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’എന്നാണ് അരുന്ധതി കാപ്ഷനായി കുറിച്ചത്. 

തന്റെ ജീവിത പ്രതിസന്ധികളെ പോരാടി തോൽപ്പിച്ച് പൊലീസ് സേനയിൽ ചേർന്ന ആനി ശിവയെ പ്രശംസിച്ചുകൊണ്ടുള്ള ഉണ്ണി പോസ്റ്റാണ് വിവാ​ദമായത്. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. വലിയ പൊട്ട് എന്ന പ്രയോ​ഗം വലിയ ചർച്ചകൾക്ക് കാരണമായി. 

ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നതാണ് 'പൊട്ട്' പരാമർശം എന്നാണ് വിമർശനം. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളിൽ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സംവിധായകൻ ജിയോ ബേബി ഉൾപ്പടെയുള്ളവർ താരത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates