
'മലയാളത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും പ്രതീക്ഷിക്കും; കറക്ടായ പടം ചെയ്യണമെന്നുണ്ടായിരുന്നു'
ആളുകൾ എന്നെ കാണുന്നത് ഒരു തമിഴ് നടനായാണ്.

മലയാളിയാണെങ്കിലും തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ഇപ്പോഴിതാ മലയാളത്തിലേക്ക് വരാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. മലയാളത്തിലേക്ക് വരാൻ കറക്ടായ ഒരു സമയത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.
ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' ആണ് ആര്യയുടേതായി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. "മലയാളത്തിലേക്ക് വരാൻ കാലതാമസം എന്താണെന്ന് വച്ചാൽ ഞാൻ പഠിച്ചതൊക്കെ ചെന്നൈയിലായിരുന്നു. സിനിമ ചെയ്യണമെന്നത് എന്റെ പ്ലാനിൽ പോലും ഇല്ലായിരുന്നു.
അങ്ങനെ ആദ്യം തമിഴിലേക്ക് വരുന്നു. പിന്നെ തമിഴ് സിനിമ തന്നെ കുറേ ചെയ്യാൻ തുടങ്ങി. ഉറുമിയിൽ ഒരു ചെറിയ കാരക്ടർ ചെയ്യാൻ അവസരം കിട്ടി. എന്റെ വീട്ടിലും അറിയാവുന്നവരും ഒക്കെ എപ്പോഴും എന്നോട് പറയും നീയൊരു മലയാളം സിനിമ ചെയ്യ്. തമിഴിൽ മാത്രം എപ്പോഴും കാണാൻ പറ്റുന്നില്ല എന്നൊക്കെ.
സമയം സെറ്റായിട്ടില്ലായിരുന്നു. എന്നുവച്ചാൽ തമിഴ് സിനിമ ചെയ്ത് തീരുമ്പോൾ രണ്ട് മൂന്ന് വർഷമെടുക്കും. ഉദാഹരണം പറയുകയാണെങ്കിൽ നാൻ കടവുൾ ചെയ്തപ്പോഴും രണ്ട് മൂന്ന് വർഷമെടുത്തു. ഞാൻ ചെയ്ത എല്ലാ സിനിമകളും അങ്ങനെ ഒരുപാട് സമയമെടുത്ത സിനിമകളാണ്. മലയാളത്തിലേക്ക് വരുമ്പോൾ മൂന്ന് മാസമാണ് സമയമെങ്കിൽ അത് കറക്ടായി വന്ന് ചെയ്തിട്ട് പോകണമല്ലോ.
അങ്ങനെ സെറ്റായിട്ടില്ല എനിക്ക്. പിന്നെ ഞാൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ മാത്രം ചെയ്യാൻ തുടങ്ങി. പിന്നെ മലയാളത്തിലേക്ക് വരുമ്പോൾ കറക്ടായ ഒരു പടം കിട്ടണം, കറക്ടായ ഒരു കഥ, കറക്ടായ ഒരു സെറ്റപ്പ് അങ്ങനെ എല്ലാം കിട്ടണം. അനന്തൻ കാടിന്റെ ഒരു വരി ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും എന്നോട് പറഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമായി.
ഇതാണ് കറക്ട് എന്ന് എനിക്ക് തോന്നി. അനന്തൻ കാടിലെ എന്റെ കഥാപാത്രം തമിഴ് കഥാപാത്രമാണ്. അയാൾ തിരുവനന്തപുരത്തേക്ക് വരുന്നതാണ് കഥ. അത് നോക്കിയപ്പോൾ എനിക്ക് കറക്ട് ഫിറ്റാണെന്ന് തോന്നി. ആളുകൾ എന്നെ കാണുന്നത് ഒരു തമിഴ് നടനായാണ്. ഞാനിങ്ങനെ ഫോഴ്സ്ഫുള്ളി മലയാളം സംസാരിക്കുന്നത് ഒന്നുമില്ല ഈ പടത്തിൽ.
അതുകൊണ്ട് തന്നെ എനിക്കിത് ഒരു നാച്ചുറൽ ഫിറ്റായി തോന്നി. പിന്നെ പടത്തിന്റെ സ്കെയിലും വളരെ വലുതാണ്. മുരളി ഗോപി സാറിന്റെ എഴുത്തും വളരെ വലുതാണ്. മലയാളത്തിൽ നിന്നുള്ള ഒരുപാട് നല്ല അഭിനേതാക്കൾ വരുന്നു. ആളുകൾക്ക് ഇത് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നി". - മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു. ഗ്രേറ്റ് ഫാദർ, ഉറുമി, ഡബിൾ ബാരൽ തുടങ്ങിയ മലയാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആര്യ എത്തിയിട്ടുണ്ട്. കാസർകോട് തൃക്കരിപ്പൂർ ആണ് ആര്യ ജനിച്ചത്. അതേസമയം ജൂൺ 25 നാണ് അനന്തൻ കാട് റിലീസ് ചെയ്യുന്നത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Arya talks about his upcoming movie Ananthan Kaadu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'

'എൽജിബിടിക്യു+ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ല, അടിച്ചേൽപ്പിക്കരുത്'; 'ദൊറോത്തി'ക്ക് പിന്നാലെ കാർത്തിക് സുബ്ബരാജിന് വിമർശനം


