
'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'
നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുൻപിൽ നിൽക്കണം.

പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന് നടി റോജ സെൽവമണി. നമ്മുടെ മനസ്, എനർജി എന്നിവയിലാണ് കാര്യമെന്നും നടി പറഞ്ഞു. അതോടൊപ്പം വിവാഹശേഷം ദമ്പതികൾ തമ്മിലുണ്ടാകേണ്ട പരസ്പര സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചും റോജ പറഞ്ഞു.
"പ്രായത്തെക്കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കാറേയില്ല. എനിക്ക് എങ്ങനെ നടക്കാനാണോ ഇഷ്ടം, അങ്ങനെ തന്നെയാണ് ഞാനിപ്പോഴും. ചില ആളുകൾ എന്നെ കളിയാക്കാറുണ്ട്. നിങ്ങൾക്ക് പ്രായമായി, വയസായി എന്നൊക്കെ പറയും. അപ്പോൾ ഞാൻ പറയും, ഒരു പൊതുസ്ഥലത്ത് നമുക്ക് നിൽക്കാം. ആർക്കാണ് പ്രായമായതെന്ന് അവർ പറയുമല്ലോ.
ഡാൻസ്, പാട്ട്, പ്രസംഗം.. എന്ത് വേണമെങ്കിലും ചെയ്യാമെന്ന്. എന്നെ കളിയാക്കുന്നവരോട് ഞാനിങ്ങനെയാണ് പറയാറ്. എല്ലാവരും പറയുന്നതു പോലെ പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. നമ്മുടെ മനസ്, നമ്മുടെ എനർജി അതിലാണ് കാര്യം. കല്യാണത്തിന് മുൻപ് ഇംപ്രസ് ചെയ്യാനായി ഒരാൾ മറ്റൊരാൾക്ക് സമയം കൊടുക്കും.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നീ എന്നെ വിട്ട് പോകാതിരിക്കാൻ ഞാനെന്ത് ചെയ്യണോ അതൊക്കെ ഞാൻ ചെയ്യും എന്നൊരു മൈൻഡ് ആണ്. കല്യാണം കഴിഞ്ഞാൽ, രണ്ട് പേരും ഒന്നല്ലേ, ഇനി എന്ത് ഇംപ്രസ് ചെയ്യാനാണ് എന്നൊരു തോന്നൽ വരും. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അതിന്റെ പേരിൽ പിന്നെ വിഷമിച്ചിരിക്കുന്നതിൽ കാര്യമില്ല.
ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ വയസായാലും വണ്ണം വച്ചാലുമൊക്കെ നല്ലൊരു സാരിയുടത്ത് വന്നാൽ ഏത് ഭർത്താവാണെങ്കിലും നല്ലതേ പറയൂ. എപ്പോഴും പറഞ്ഞില്ലെങ്കിലും അങ്ങനെ പറയും. പിന്നെ ചിലരുണ്ട്, കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ സൗന്ദര്യവും മറ്റുമൊന്നും ശ്രദ്ധിക്കില്ല. എന്റെ സുഹൃത്തുക്കളെ തന്നെ ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്.
വയസായ ആളുകളെപ്പോലെയാണ് ഇരിക്കുന്നത്. എന്റെ കൂടെ പഠിച്ചവരുടെ കാര്യമാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാ കഴിഞ്ഞു എന്നാണ് അവർ വിചാരിക്കുന്നത്. ഒരുങ്ങുന്നത് തെറ്റാണെന്ന് വിചാരിക്കുന്നവരുണ്ട്. കുട്ടിയുണ്ട് അതുകൊണ്ട് നല്ല സാരിയുടുത്ത് നടക്കാൻ പാടില്ല, കല്യാണം കഴിഞ്ഞാൽ ഒരുങ്ങി നടക്കാൻ പാടില്ല. ഞാൻ ചോദിക്കും അത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ?.
നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുൻപിൽ നിൽക്കണം. കണ്ണെഴുതി പൊട്ട് തൊട്ട്, നല്ലൊരു വസ്ത്രം ധരിക്കുന്നതിൽ എന്താണ് തെറ്റ് ?. ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വില കൂടിയ സാരിയുടുത്ത് മേക്കപ്പിട്ട് നിൽക്കാൻ അല്ലല്ലോ പറയുന്നത്. കുളിച്ച് നല്ലൊരു ചിരിയോടെ, ഇന്ന് ഓഫീസിൽ എങ്ങനെയുണ്ടായിരുന്നു എന്നൊക്കെ ചോദിച്ച് ഒരു കാപ്പിയൊക്കെ കൊടുക്കുന്നതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പണക്കാരനായാലും പാവപ്പെട്ടയാൾ ആയാലും. നമ്മൾ സന്തോഷത്തോടെ എന്ത് ചെയ്താലും ആരും നമ്മളെ ഒന്നും പറയില്ല. എന്റെ ജീവിതത്തിൽ നിന്നാണ് ഞാനിത് പറയുന്നത്. എന്റെ ജീവിതത്തിൽ തന്നെ ഞാൻ പല സമയത്തും വണ്ണം വച്ചിട്ടുണ്ട്. മെലിഞ്ഞിരുന്നിട്ടുണ്ട്. ഞാൻ ഗർഭിണി ആയിരുന്ന സമയത്ത് എന്റെ ഭർത്താവിന് (സെൽവമണി) ഞാൻ സമാധാനം കൊടുത്തിട്ടില്ല.
സെൽവ ആ സമയത്ത് സിനിമ ഷൂട്ടിലായിരുന്നു. രാത്രിയിൽ താമസിച്ചേ വരൂ. എനിക്കാണെങ്കിൽ ആ സമയത്ത് സെൽവ അടുത്ത് തന്നെ വേണം. ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചാൽ എപ്പോഴാണെങ്കിലും അദ്ദേഹം ഓടി വരും. ഗർഭിണി ആയിരിക്കുമ്പോൾ നമുക്ക് പല തരത്തിലുള്ള ചിന്തകളും വരും. ഭർത്താവ് നമ്മളെ ശ്രദ്ധിക്കുന്നില്ല, അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊക്കെ.
എല്ലാ സ്ത്രീകൾക്കും അങ്ങനെയാണ്. അത് നമ്മൾ കറക്ടായി ബാലൻസ് ചെയ്ത് മുന്നോട്ട് പോയാൽ നമുക്ക് വേറെ പ്രശ്നങ്ങളൊന്നും വരില്ല. ഭാര്യയോ ഭർത്താവോ ഡിപ്രഷനിലാണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും ഒരു കംഫർട്ട് സോൺ കൊടുക്കണം. നീ വിചാരിക്കുന്നത് ശരിയല്ല, നിന്റെ കൂടെ ഞാനുണ്ട്. മുൻപ് എങ്ങനെയാണോ ഇപ്പോഴും അങ്ങനെയാണ് എന്നൊരു വിശ്വാസം നമ്മൾ കൊടുക്കണം. അത് മാത്രം മതി". - സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിനോട് റോജ പറഞ്ഞു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Roja talks about how to handle conflicts in marriage life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'എംജിആറിനോടും ജയലളിതയോടുമുള്ള ഇഷ്ടം ആളുകൾക്കിപ്പോൾ വിജയ്യോടുമുണ്ട്; അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനുള്ള സമയമാണിത്'


