
'ഖുഷി കഴിഞ്ഞാൽ ഈ ലോകത്ത് എനിക്കിഷ്ടം നിന്നെയാണ്'; സിബിനോട് ആര്യ
മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ മണ്ഡപത്തിലേക്കെത്തിയത്.

നടിയും അവതാരകയുമായ ആര്യ ബാബു കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ മണ്ഡപത്തിലേക്കെത്തിയത്.
'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിത കാലത്തേക്ക്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആര്യയുടെയും സിബിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവും ചടങ്ങുകൾ നടന്നിരുന്നു.
ആദ്യത്തെ ചടങ്ങിൽ ട്രഡീഷണൽ രീതിയിലാണ് ഇരുവരും അണിഞ്ഞൊരുങ്ങിയതെങ്കിൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വെസ്റ്റേൺ ലുക്കിലായിരുന്നു രണ്ടാമത്തെ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. തൂവെള്ള നിറത്തിലുള്ള ഗൗൺ അണിഞ്ഞ് സിബിനോട് വിവാഹപ്രതിജ്ഞ ചൊല്ലുന്ന ആര്യയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കറുപ്പ് നിറത്തിലുള്ള സ്യൂട്ടും പാന്റുമായിരുന്നു സിബിന്റെ വേഷം. ''ഖുഷി കഴിഞ്ഞാൽ, ഈ ലോകത്ത് മറ്റെന്തിനെക്കാളും എനിക്കിഷ്ടം നിന്നെയാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു'', എന്നും ആര്യ വിഡിയോയിൽ പറയുന്നുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

Summary
Cinema News: Actress Arya said to Sibin that he is the second person she loves in this world after her daughter.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


