
'ജീവിക്കാൻ കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ, സിനിമ ചർച്ചകൾ ഞങ്ങൾ തമ്മിൽ നടത്താറില്ല'; അസ്കർ അലി
ഞാൻ എന്റെ അഭിനയം നന്നാക്കാൻ ശ്രമിക്കുന്നു.

ചേട്ടൻ ആസിഫ് അലിയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ നടനാണ് അസ്കർ അലി. വളരെ കുറച്ചു സിനിമകളിലെ അസ്കർ അഭിനയിച്ചിട്ടുള്ളൂ. സംഭവം അധ്യായം ഒന്ന് എന്ന ചിത്രത്തിലൂടെ അസ്കർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആസിഫ് അലിയുടെ അനിയൻ ആയതുകൊണ്ട് സിനിമയിൽ തനിക്ക് ഗുണമായിട്ടുണ്ടെന്ന് പറയുകയാണ് അസ്കർ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അസ്കർ.
"ആസിഫ് അലിയുടെ അനിയൻ എന്നത് വ്യക്തി ജീവിതത്തിൽ ഭയങ്കര ഗുണമാണ്. ജീവിക്കാൻ അത്യാവശ്യം കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ എന്ന ആത്മവിശ്വാസമുണ്ട്. അനിയൻ എന്നത് സിനിമയിൽ ചില കാര്യങ്ങളിൽ ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കയുടെ അനിയൻ എന്നതുകൊണ്ട് ആരും എന്റെ സിനിമ കാണാൻ കയറണമെന്നില്ല. ഞാൻ നന്നായി ചെയ്താലും നല്ല സിനിമയായാലും മാത്രമേ ആളുകൾ കാണൂ.
ഞങ്ങൾ തമ്മിൽ സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. ഞാൻ എന്റെ അഭിനയം നന്നാക്കാൻ ശ്രമിക്കുന്നു. ഇക്ക ഇക്കയുടെ വഴിയേ പോകുന്നു. പിന്നെ സിനിമയുടെ അഭിപ്രായങ്ങൾ ഒറ്റവാക്കിൽ രേഖപ്പെടുത്തും. വലിയ ചർച്ചകളൊന്നും നടത്താറില്ല. സിനിമ മോശമാണെങ്കിൽ അങ്ങനെയൊന്ന് ഇറങ്ങിയില്ല എന്ന ഭാവത്തിലാണ് പരസ്പരം നടക്കാറ്".- അസ്കർ അലി പറഞ്ഞു.
ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സംഭവം അധ്യായം ഒന്ന്. മിസ്റ്ററി ത്രില്ലറായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Summary
Cinema News: Actor Askar Ali talks about his brother Asif Ali.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇക്ക എന്നോട് കുറച്ചുകൂടി ഫ്രണ്ട്ലിയായി സംസാരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; ഒന്ന് ചിരിച്ചാലെന്താ എന്ന് ഇത്താത്ത വഴി ചോദിക്കും'

ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി


