ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

സമ വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ആസിഫ് അലി

Asif Ali
Asif Aliവിഡിയോ സ്ക്രീൻഷോട്ട്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :24 സെപ്റ്റംബർ 2026, 2:42 pm IST

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ, വ്യക്തമായും ശക്തമായും തുറന്ന് പറയുന്ന താരമാണ് ആസിഫ് അലി. ഈയ്യടുത്തും ആസിഫ് അലിയുടെ സമയോചിത ഇടപെടലും നിലപാടും ചര്‍ച്ചയായി മാറിയിരുന്നു.

ആസിഫ് അലിയെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ സമയേയും അറിയാം. സമയെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും ആസിഫ് അലി വാചാലനാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വീട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കകളെക്കുറിച്ചുമൊക്കെ ആസിഫ് അലി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മുമ്പൊരിക്കല്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഞാന്‍ ഏതെങ്കിലും സിനിമാ നടിയെ കല്യാണം കഴിച്ചു കൊണ്ടു വരുമോ എന്ന് വീട്ടിലെ എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു. എനിക്ക് അങ്ങനൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ക്കാണ്. എന്റെ സഹതാരങ്ങളെ മോശമായി കാണുന്ന ആളല്ല ഞാന്‍. എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. കഥ തുടരുന്നു എന്ന സിനിമയിലെ ആദ്യത്തെ പാട്ട് റിലീസായപ്പോള്‍ ഞാന്‍ മംമ്തയുടെ കവിളില്‍ ഉമ്മ വെക്കുന്ന ഷോട്ടുണ്ട്. എന്റെ വീടിന്റെ അടുത്തുള്ള രണ്ടുപേര്‍ പറയുന്നത് ഇത് ശരിക്കും ഉമ്മ വെക്കുന്നതല്ല, ഫിലിം അടുപ്പിക്കുന്നതാണെന്നാണ്. ഇങ്ങനെയുള്ള സംസാരങ്ങളൊക്കെ എപ്പോഴും നായികയേയും നായകനേയും പറ്റി ഉണ്ടാകുമല്ലോ'' താരം പറയുന്നു.

''അങ്ങനൊരു ഭയത്തിലിരിക്കുമ്പോഴാണ് ഞങ്ങള്‍ കാണുന്നതും വീട്ടില്‍ പറയുന്നതും. പെട്ടെന്നു തന്നെ കല്യാണത്തിലേക്ക് എത്തി. 27-ാമത്തെ വയസിലാണ് അത് സംഭവിക്കുന്നത്. ജീവിതത്തില്‍ ദൈവത്തിന്റെ തിരക്കഥയുണ്ട്. അതിലാണ് സംഭവിക്കുന്നത്. ഒരുപക്ഷെ അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും മലയാളത്തിലെ ഏറ്റവും നൊട്ടോറിയസ് ബാച്ചിലര്‍ ആയി തുടര്‍ന്നേനെ'' എന്നും താരം പറയുന്നു.

''എന്റെ സര്‍ക്കീട്ടുകളുടെ ഐഡിയോളജി മാറ്റിയ ആളാണ് സമ. എവിടെ ആണെന്നതല്ല ആരുടെ കൂടെ ആണെന്നതാണ് ഫണ്‍ എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാന്‍. യാത്രകള്‍ അധിക ചെലവല്ലേ എന്ന് ചോദിക്കുന്ന ശരാശരി മലയാളി യുവാവ് ആയിരുന്നു ഞാന്‍. എന്തിനാണ് യാത്രകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. സമയുടെ നിര്‍ബന്ധ പ്രകാരമാണ് ഞാന്‍ യാത്രകള്‍ ചെയ്ത് തുടങ്ങുന്നത്. അത് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളെ മാറ്റിയെഴുതി'' എന്നും ആസിഫ് അലി പറയുന്നു.

News Now

Summary

Asif Ali about his marriage. How his life changed after Sama came.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics