കാത്തിരുന്ന പ്രഖ്യാപനം ഇതാ; 'അവതാർ 2' ഒടിടിയിലേക്ക്, അടുത്ത മാസം എത്തും
ജൂൺ ഏഴിനാണ് ഒടിടിയിൽ റിലീസ് ചെയ്യുക
ലോകസിനിമയെ ഒന്നടങ്കം അമ്പരപ്പിച്ച ചിത്രമായിരുന്നു കാമറൂണിന്റെ 'അവതാർ ദി വേ ഓഫ് വാട്ടർ'. ബോക്സ്ഓഫിസിൽ പുത്തൻ റെക്കോർഡ് തീർത്ത ചിത്രം ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ ഏഴിനാണ് ഒടിടിയിൽ റിലീസ് ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണയറ പ്രവർത്തകർ പ്രഖ്യാപിച്ചു.
#AvatarTheWayOfWater is streaming on @disneyplus June 7 pic.twitter.com/MN1KqGTzw0
â Avatar (@officialavatar) May 15, 2023
2022 ഡിസംബർ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയറ്ററിൽ എത്തി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. നേരത്തെ ആമസോൺ പ്രെെം, ആപ്പിൾ ടി.വി, വുഡു എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റെന്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു.
പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. മൂന്നാമത്തെ ഭാഗത്തിന്റെ സൂചനകൾ നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



